പാരിയത്തുകാവ് ഭൂമിപ്രശ്‌നത്തിന് പരിഹാരം
കുടുംബങ്ങൾക്ക് ഉന്നതിയിൽ തന്നെ സ്ഥലവും വീടും നൽകും


സ്വന്തം ലേഖകൻ
Published on Jun 14, 2026, 02:01 AM | 1 min read
കൊച്ചി
മലയിടംതുരുത്ത് പാരിയത്തുകാവ് നിവാസികൾക്ക് അതേ വസ്തുവിൽ തന്നെ അഞ്ചുസെന്റ് സ്ഥലവും റോഡ് സൗകര്യവും ഉറപ്പാക്കുമെന്ന് മന്ത്രി റോജി എം ജോൺ. ഇതിന് കരാർ ഉണ്ടാക്കും. ഇവർക്ക് സർക്കാർ മുൻകൈയെടുത്ത് ഒരു വർഷത്തിനുള്ളിൽ അവിടെ വീട് വച്ചുനൽകും. ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ മരം മുറിച്ച് മാറ്റാൻ അനുവാദം നൽകുമെന്നും മന്ത്രി പറഞ്ഞു.
പ്രശ്‌നപരിഹാരത്തിനായി ഉന്നതിയിലെ കുടുംബാംഗങ്ങളും ഭൂവുടമകളും ഉദ്യോഗസ്ഥരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം.
വീടുനിർമാണം പൂർത്തിയാകുന്നതുവരെ ഉന്നതിയിൽ നിലവിലെ വീടുകളിൽത്തന്നെ താമസിക്കാം. കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സമരങ്ങളുടെ ഭാഗമായെടുത്ത കേസുകൾ പിൻവലിക്കാൻ ധാരണയായി. രണ്ടുദിവസത്തിനുള്ളിൽ ഇരുവിഭാഗങ്ങളും കരാറിൽ ഒപ്പിടും. കരാർ അഡ്വക്കറ്റ് ജനറൽ മുഖേന 16-ന് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.










0 comments