ad
Deshabhimani

ടിക്കറ്റ് ലോഞ്ചിങ് നടത്തി

ബ്രസീൽ ഇതിഹാസങ്ങൾ കൊച്ചിയിലേക്ക്

brazil

ബ്രസീൽ ലെജൻഡ്സ് - ഇന്ത്യൻ ഓൾ സ്റ്റാർസ് ഫുട്ബോൾ മത്സരത്തിന്റെ ടിക്കറ്റ് ലോഞ്ചിങ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Jun 14, 2026, 03:10 AM | 1 min read

കൊച്ചി


ഫുട്ബോൾ ലോകം കാത്തിരിക്കുന്ന ആവേശപ്പോരാട്ടത്തിന് കൊച്ചി വേദിയാകും. 2002 ലോകകപ്പ് നേടിയ ഇതിഹാസ താരങ്ങളണിനിരക്കുന്ന ബ്രസീൽ ലെജൻഡ്സ് ടീമും ഇന്ത്യൻ ഓൾ സ്റ്റാർസ് ടീമും തമ്മിലുള്ള രാജ്യാന്തര ഫുട്ബോൾ മത്സരം സെപ്തംബർ 20-ന് കലൂര്‍ ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിന്റെ ടിക്കറ്റ് ലോഞ്ചിങ് മന്ത്രി വി ഇ അബ്ദുൾ ഗഫൂർ നിർവഹിച്ചു.


റൊണാൾഡീഞ്ഞോ, റിവാൾഡോ തുടങ്ങിയ പ്രമുഖ താരങ്ങൾ കൊച്ചിയിൽ പന്തുതട്ടും. ഇവർക്കൊപ്പം എഡ്മിൽസൺ, പൗലോ സെർജിയോ, ജിയോവാനി, ജൂനിയർ, വിയോള, ഗോമസ് (ഗോൾകീപ്പർ), അമാരൽ, ഗുസ്താവോ നെറി, റിക്കാർഡോ ഒലിവേര, ജോർജീഞ്ഞോ, കമാൻഡുകായ, എലിവെൽട്ടൺ, സൂസ, പാരാ, ഡിയോഗോ എന്നിവരടങ്ങുന്നതാണ് ബ്രസീൽ ടീം. ഐ എം വിജയൻ, സി കെ വിനീത്, ജോ പോൾ അഞ്ചേരി, കെ ടി ചാക്കോ തുടങ്ങിയവര്‍ അണിനിരക്കുന്നതാണ് ഇന്ത്യൻ ഓൾ സ്റ്റാർസ്.


ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ്, ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവ സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.


ഹൈബി ഈഡൻ എംപി, ടി ജെ വിനോദ് എംഎൽഎ, കോർപറേഷൻ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ടി കെ അഷ്റഫ്, ഗാമൻ വേൾഡ് സ്പോർട്സ് സിഇഒ എ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home