ad
Deshabhimani

സോഡാക്കുപ്പി അടപ്പുകളിൽ 
വിരിഞ്ഞു ലോകതാരങ്ങൾ

LINE UP

മൂവാറ്റുപുഴ നിർമ്മല കോളേജിൽ സോഡാ കുപ്പി അടപ്പുകൊണ്ട് തയ്യാറാക്കിയ 
ഫുട്ബോൾ താരങ്ങളുടെ ചിത്രം

വെബ് ഡെസ്ക്

Published on Jun 14, 2026, 03:07 AM | 1 min read

മൂവാറ്റുപുഴ


ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ മൂവാറ്റുപുഴ നിർമ്മല കോളേജിൽ ഒരുക്കിയ ഇൻസ്റ്റലേഷൻ ശ്രദ്ധേയമായി. ‘വേസ്റ്റ് ടു വണ്ടർ' എന്ന ആശയത്തിലാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്. ഉപയോഗം കഴിഞ്ഞ സോഡാക്കുപ്പിയുടെ അടപ്പുകൾ ഉപയോഗിച്ച് ലോക ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സി, നെയ്മർ ജൂനിയർ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരുടെ ചിത്രങ്ങളാണ് തയ്യാറാക്കിയത്‌.


പൂർവവിദ്യാർഥി അജയ് വി ജോണിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർഥികളും ചേർന്ന്‌ ഒരു മാസം കൊണ്ടാണ്‌ ചിത്രം സജ്ജീകരിച്ചത്. ഇതിനായി വിദ്യാർഥികൾ പതിനായിരക്കണക്കിന് സോഡാക്കുപ്പി അടപ്പുകൾ ശേഖരിച്ചു. കോളേജ് മാനേജർ ഡോ. പയസ് മലേക്കണ്ടത്തിൽ ഇൻസ്റ്റലേഷന്റെ അനാവരണം നിർവഹിച്ചു. കോളേജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കാണാൻ സൗകര്യമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home