ad
Deshabhimani

അതിരപ്പിള്ളിയിലെ കാട്ടാനകളെ അയ്യന്പുഴയിലേക്ക്‌ തുരത്തിയതിൽ പ്രതിഷേധം

Protest

കാട്ടാനകളെ അയ്യന്പുഴ പഞ്ചായത്തിലേക്ക് തുരത്തിയതിൽ പ്രതിഷേധിച്ച് വെറ്റിലപ്പാറ പാലത്തിൽ സംഘടിപ്പിച്ച ഉപരോധം പഞ്ചായത്ത് പ്രസിഡന്റ്‌ റെജി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 14, 2026, 02:05 AM | 1 min read

കാലടി


അതിരപ്പിള്ളിയിൽനിന്ന് കാട്ടാനകളെ അയ്യമ്പുഴ പഞ്ചായത്ത്‌ പ്രദേശത്തേക്ക്‌ തുരത്തിയോടിച്ച വനപാലകരുടെ നടപടിയിൽ പ്രതിഷേധിച്ച് വെറ്റിലപ്പാറ പാലത്തിൽ സർവകക്ഷി ഉപരോധസമരം സംഘടിപ്പിച്ചു.


അതിരപ്പിള്ളിയിലെ ആളെക്കൊല്ലി ആനയെ ഉൾപ്പെടെയാണ്‌ അയ്യമ്പുഴ പഞ്ചായത്തിലേക്ക് കയറ്റി വിടുന്നത്. നിലവിൽ പഞ്ചായത്തിൽ മുഴുവൻ വാർഡിലും കാട്ടാനയുടെ ഭീഷണിയിാലണ്‌. ഇതിനു പുറമേയാണ്‌ അതിരപ്പിള്ളിയിൽനിന്ന്‌ ഇവിടേയ്‌ക്ക്‌ തുരത്തുന്നത്‌.


അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്‌ റെജി വർഗീസ് ഉദ്ഘാടനം ചെയ്തു. സിപിഐ എം അയ്യമ്പുഴ ലോക്കൽ സെക്രട്ടറി പി സി പൗലോസ് അധ്യക്ഷനായി. ലൈജു ഈരാളി, രാജു തോമസ്, പി വി രമേശൻ, പി ബി സന്ധ്യ, പഞ്ചായത്തംഗങ്ങൾ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home