ഇന്ന് ലോക രക്തദാനദിനം
രക്തദാനവും നിബിന് സേവനം

കെ എസ് നിബിന്‍ രക്തം ദാനം ചെയ്യുന്നു
കൊച്ചി
രക്തദാനത്തിലൂടെ ജീവന്റെ തുടിപ്പ് സമൂഹത്തിനു പകരുകയാണ് കെ എസ് നിബിന്‍ എന്ന ജനപ്രതിനിധി. ജില്ലാ പഞ്ചായത്ത് ഒന്നാം ഡിവിഷനെ (ചെറായി) പ്രതിനിധീകരിക്കുന്ന കോച്ചേരി വീട്ടിൽ നിബിന് പൊതുപ്രവർത്തനംപോലെ ജീവിതത്തിന്റെ ഭാഗമാണ് രക്തദാനവും. തന്റെ 43–ാം രക്തദാനമാണ് ഇദ്ദേഹം പൂര്‍ത്തിയാക്കിയത്.
2015ല്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് രക്തദാനം തുടങ്ങിയത്. പിന്നീടത് പതിവായി. 2020ല്‍ അയ്യമ്പിള്ളി വെസ്റ്റ് വാര്‍ഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടതോടെ കുഴുപ്പിള്ളി പഞ്ചായത്തിന്റെ പ്രസിഡന്റുമായി. പൊതുപ്രവര്‍ത്തനത്തിന്റെ തിരക്കിലും രക്തദാനം മുടക്കാതിരിക്കാന്‍ നിബിന്‍ ശ്രദ്ധിക്കുന്നു. ജില്ലാ പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടശേഷവും രണ്ടുതവണ രക്തം ദാനംചെയ്തു.
ഇപ്പോഴും പാതിരാത്രിയിലും രക്തം തേടി ഫോണിലേക്ക് വിളികളെത്തുമ്പോള്‍ ഒരാളെപ്പോലും അവഗണിക്കാറില്ല. "തന്നിലൂടെ ഒരാളുടെ ജീവന്‍ രക്ഷപ്പെടുമെങ്കില്‍ രക്ഷപ്പെടുകതന്നെ വേണം' –നിബിന്‍ പറയുന്നു. സിപിഐ എം കുഴുപ്പിള്ളി ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റുമാണ്.










0 comments