ഡിഎഡബ്ല്യുഎഫ് ഏരിയ സമ്മേളനം

അമ്പലപ്പുഴ
ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ അമ്പലപ്പുഴ ഏരിയ സമ്മേളനം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ആർ രാഹുൽ ഉദ്ഘാടനം ചെയ്തു. ഏരിയ വൈസ് പ്രസിഡന്റ് ഗിരീഷ് പ്രഭാകർ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി, ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഹരികുമാർ പൂങ്കോയിക്കൽ, സിപിഐ എം പുന്നപ്ര കിഴക്ക് ലോക്കൽ സെക്രട്ടറി സി വി അനിയൻ കുഞ്ഞ്, ജോൺ ഡേവിഡ് എന്നിവർ സംസാരിച്ചു. ഫെഡറേഷൻ ഏരിയ സെക്രട്ടറി പ്രസന്ന ജയൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: ജോൺ ഡേവിഡ് (പ്രസിഡന്റ് ) ഗിരീഷ് പ്രഭാകർ, ശ്യാംലാൽ (വൈസ് പ്രസിഡന്റുമാർ), പ്രസന്ന ജയൻ (സെക്രട്ടറി), കെ പ്രീത മോൾ, പി പ്രസീത (ജോയിന്റ് സെക്രട്ടറിമാർ), എ എച്ച് കബീർ (ട്രഷറർ).









0 comments