ad
Deshabhimani

പോക്‌സോ കേസ് പ്രതി 
കോടതിയിൽനിന്ന് 
ഓടി രക്ഷപ്പെട്ടു

നിധിൻ രാജ്

നിധിൻ രാജ്

വെബ് ഡെസ്ക്

Published on Aug 01, 2026, 12:08 AM | 1 min read

നെടുമങ്ങാട്

പോക്‌‍സോ കേസ് പ്രതി കോടതിയിൽനിന്ന്‌ ഓടി രക്ഷപ്പെട്ടു. നെടുമങ്ങാട് അരശുപറമ്പ് അയണിവിള കിരൺഭവനിൽ നിതിൻ രാജാണ്‌ (ജിത്തു, 31) വെള്ളി ഉച്ചയ്‌ക്ക് നെടുമങ്ങാട് പോക്‌സോ കോടതിൽനിന്ന് ഇറങ്ങിയോടിയത്. പെൺകുട്ടിയെ പീഡിപ്പിച്ചതിന് 2022ൽ നെടുമങ്ങാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ നാലാംപ്രതിയാണ്‌. ജാമ്യമെടുത്ത് കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. ഇതോടെ കോടതി വാറന്റ്‌ പുറപ്പെടുവിച്ചു. വെള്ളിയാഴ്ച അഭിഭാഷകനൊപ്പം കോടതിയിൽ ജാമ്യമെടുക്കാൻ എത്തിയതായിരുന്നു നിതിൻ രാജ്. കേസ് പരിഗണിച്ച ജഡ്‌ജി പ്രതിയോട് ചില ചോദ്യങ്ങൾ ചോദിച്ചു. തുടർന്ന്‌ ഇയാളെ റിമാൻഡ് ചെയ്യുകയും ജാമ്യാപേക്ഷയിലുള്ള തീരുമാനം ശനിയാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു. തുടർന്നാണ പ്രതി ഇറങ്ങിയോടിയത്. പൊലീസിന് പിടിക്കാനായില്ല. ഒന്നാംപ്രതി ജിബിനും രണ്ടാംപ്രതി ജോൺസനും റിമാൻഡിലാണ്. മൂന്നാംപ്രതി മണികണ്ഠൻ ഒളിവിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home