ad
Deshabhimani

തെരുവുനായ ശല്യത്തിന് പരിഹാരം കാണണം

ഡിവൈഎഫ്ഐ നിവേദനം നൽകി

പന്മന പഞ്ചായത്തിലെ രൂക്ഷമായ തെരുവ് നായ ശല്യത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പഞ്ചായത്ത്‌ സെക്രട്ടറിയ്ക്ക്ഡിവൈഎഫ്ഐ നിവേദനം നൽകുന്നു
വെബ് ഡെസ്ക്

Published on Aug 01, 2026, 01:02 AM | 1 min read

ചവറ

പന്മന പഞ്ചായത്തിലെ തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ  പന്മന മേഖലാ കമ്മിറ്റി നിവേദനം നൽകി. പൊതുജനങ്ങളുടെ ഒപ്പോടുകൂടിയ നിവേദനം പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ കൈമാറി. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ തെരുവുനായകളുടെ ശല്യം അതിരൂക്ഷമാണ്. 25ൽ അധികം ആളുകൾക്ക്‌ ഇതിനകം നായയുടെ കടിയേറ്റു. കാൽനട യാത്രക്കാർക്കുനേരെ നായക്കൂട്ടം പാഞ്ഞടുക്കുന്നത്‌ നിത്യസംഭവമാണ്. മേഖലാ പ്രസിഡന്റ്‌ അരുൺ, സെക്രട്ടറി അനന്ദുകൃഷ്ണൻ, ട്രഷറര്‍ ഗോഡ്‌വിൻ, ജോയിന്റ് സെക്രട്ടറി വിശാഖ്, വൈസ് പ്രസിഡന്റ്‌ ഷാഫി, അക്ബർഷ, വിഷ്ണു, അൻവർഷ, വിഷ്ണുദത്ത്‌ എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home