ad
Deshabhimani

പിഎഫ്‌പിഎ ജില്ലാ സമ്മേളനം

മിനിമം പിഎഫ് പെൻഷൻ 
9000 രൂപയാക്കണം

പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് അസോസിയേഷൻ  ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി ആർ രാമു 
ഉദ്ഘാടനം ചെയ്യുന്നു

പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി ആർ രാമു 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 27, 2026, 12:11 AM | 1 min read

തിരുവനന്തപുരം

മിനിമം പിഎഫ് പെൻഷൻ 9000 രൂപയാക്കണമെന്ന് പ്രൊവിഡന്റ്‌ ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ (പിഎഫ്‌പിഎ) ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ സെക്രട്ടറി ആർ രാമു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ ചന്ദ്രബോസ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഡി മോഹനൻ സംസ്ഥാന കമ്മിറ്റി റിപ്പോർട്ടും ജില്ലാ ജനറൽ സെക്രട്ടറി സോമശേഖരൻ നായർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ പി ജി രാജേന്ദ്രൻ വരവുചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി തങ്കച്ചൻ, കെ ജയകുമാർ, ജില്ലാ സെക്രട്ടറി സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അജിത് കുമാർ (പ്രസിഡന്റ്), എം രാജശേഖരൻനായർ (ജനറൽ സെക്രട്ടറി), പി ജി രാജേന്ദ്രൻ (ട്രഷറർ), സി എ അനന്തചന്ദ്രൻ, പുഞ്ചക്കരി മോഹനൻ, എം ചന്ദ്രബോസ്, ആർ മോഹൻരാജ്, എം കെ രാധ, ജയലക്ഷ്മി (വൈസ് പ്രസിഡന്റുമാർ), ബി സോമശേഖരൻ നായർ, കെ രാജൻ, ജി രാധാമണി, പി മോഹനൻ നായർ, എ ജി ഗിരീശൻ, ജെ ജയദാസ്, മുഹമ്മദ് ഇല്യാസ് (സെക്രട്ടറിമാർ).​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home