ad
Deshabhimani

പേരൂർക്കട സദാശിവനെ അനുസ്മരിച്ചു

Perurkada Sadashivan remembered

പേരൂർക്കട സദാശിവൻ സ്‌മൃതിമണ്ഡപത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയിയുടെ നേതൃത്വത്തിൽ 
പുഷ്പചക്രം അർപ്പിക്കുന്നു ​

വെബ് ഡെസ്ക്

Published on Sep 11, 2025, 12:15 AM | 1 min read

പേരൂർക്കട

ട്രേഡ് യൂണിയൻ നേതാവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പേരൂർക്കട സദാശിവന്റെ 15–ാം അനുസ്മരണം സംഘടിപ്പിച്ചു. പേരൂർക്കട ജങ്‌ഷനിലെ സ്‌മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി വി ജോയിയുടെ നേതൃത്വത്തിൽ പുഷ്പചക്രം അർപ്പിച്ചു. സിപിഐ എം പേരൂർക്കട ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗം എസ് എസ് രാജലാൽ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, മന്ത്രി വി ശിവൻകുട്ടി, ഡി കെ മുരളി എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി ജയൻബാബു, ആർ രാമു, കെ എസ് സുനിൽകുമാർ, എസ് പുഷ്പലത, ബി സത്യൻ, സി ലെനിൻ, കെ സി വിക്രമൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ എം ജി മീനാംബിക, കെ ശശാങ്കൻ, ഇ ജി മോഹനൻ, എസ് പി ദീപക്, വി കെ പ്രശാന്ത് എംഎൽഎ, ആർ പി ശിവജി, എസ് ജയിൽകുമാർ, കെ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു. ഏരിയ സെക്രട്ടറി ബി ബിജു സ്വാഗതവും പി എസ് അനിൽകുമാർ നന്ദിയും പറഞ്ഞു. സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും അനുസ്‌മരിച്ചു. പ്രസിഡന്റ്‌ ആര്‍ രാമു അധ്യക്ഷനായി. സെക്രട്ടറി സി ജയന്‍ബാബു, ഇ ജി മോഹനന്‍, എസ് പുഷ്പലത, പുല്ലുവിള സ്റ്റാന്‍ലി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home