പേരൂർക്കട സദാശിവനെ അനുസ്മരിച്ചു

പേരൂർക്കട
ട്രേഡ് യൂണിയൻ നേതാവും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന പേരൂർക്കട സദാശിവന്റെ 16–ാം അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചു. സിപിഐ എം പേരൂർക്കട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്‌മൃതിമണ്ഡപത്തിൽ ജില്ലാ സെക്രട്ടറി വി ജോയി പുഷ്പചക്രം അർപ്പിച്ച് അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ സെക്രട്ടറി ബി ബിജു അധ്യക്ഷനായി. മുതിർന്ന നേതാക്കളായ ആനാവൂർ നാഗപ്പൻ, കോലിയക്കോട് എൻ കൃഷ്ണൻ നായർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എൻ രതീന്ദ്രൻ, ആർ രാമു, എസ് പുഷ്പലത, ബി സത്യൻ, കെ സി വിക്രമൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ് എസ് രാജലാൽ, കെ ശശാങ്കൻ, വി അമ്പിളി, ഇ ജി മോഹനൻ, എസ് എ സുന്ദർ, എസ് പി ദീപക്, സുന്ദരംപിള്ള, എ അജ്മൽ ഖാൻ, പി എസ് അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.










0 comments