"നിറവ് 2026' കാർഷിക മേളയ്ക്ക് പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ തുടക്കം

‘നിറവ് 2026’ കാർഷികമേള പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ മന്ത്രി ടി സിദ്ദിഖ് ഉദ്‌ഘാടനംചെയ്യുന്നു
തിരുവനന്തപുരം
പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ ‘നിറവ് 2026' കാർഷിക മേളയ്ക്ക് തുടക്കം. ജില്ലാ പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാർഷിക മേള മന്ത്രി ടി സിദ്ദിഖ് ഉദ്‌ഘാടനം ചെയ്‌തു. കാർഷിക ഫാമുകളെ ഫാം- അഗ്രി ടൂറിസം മാതൃകയിൽ ബന്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും കർഷക ഗ്രൂപ്പുകളുടേയുമായി 22 പ്രദർശന വിപണന സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി പ്രിയദർശിനി അധ്യക്ഷയായി. സുധീർഷാ പാലോട് എംഎൽഎ മുഖ്യാതിഥിയായി. 15 വരെ നടക്കുന്ന കാർഷികോത്സവത്തിൽ കാർഷിക സെമിനാറുകൾ, കാർഷികോൽപ്പന്ന വിപണന മേള, പ്രദർശന സ്റ്റാളുകൾ, നാടൻ ഭക്ഷ്യമേള, കലാപരിപാടികൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കൃഷിയധിഷ്ഠിത വിജ്ഞാന-വിനോദ മത്സരങ്ങളും മേളയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി പി മുരളി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി ശോഭന, ഡോ. കെ ആർ ഷൈജു, ആർ പ്രീത, എൽ പി മായദേവി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി രഘുനാഥൻ നായർ, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് പി എൻ അരുൺകുമാർ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ എസ് എൽ ഷീന, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ വി ദീപ, ആത്മ പ്രോജക്ട് ഡയറക്ടർ പി ഷക്കീല, ഫാം സൂപ്രണ്ട് അഞ്ജു ജോർജ് എന്നിവർ സംസാരിച്ചു.










0 comments