ad
Deshabhimani

സിഐടിയു ജില്ലാ സമ്മേളനം: 
പതാകദിനം ആചരിച്ചു

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ  ഭാഗമായുള്ള പതാകദിനത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രസിഡന്റ്‌ ആർ രാമു 
പതാക ഉയർത്തുന്നു

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പതാകദിനത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രസിഡന്റ്‌ ആർ രാമു 
പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Sep 11, 2026, 12:19 AM | 1 min read

തിരുവനന്തപുരം

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ച്‌ തൊഴിലാളികൾ. ഓഫീസുകൾ, സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലും പ്രധാന കവലകളിലും കൊടിതോരണങ്ങള്‍ കെട്ടി അലങ്കരിച്ചു. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസിൽ പ്രസിഡന്റ്‌ ആര്‍ രാമു പതാക ഉയര്‍ത്തി. പേരൂർക്കട സദാശിവൻ ദിനവും ആചരിച്ചു. അനുസ്മരണ യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ്‌ ബി സത്യന്‍ അധ്യക്ഷനായി. ആര്‍ രാമു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ്‌ എസ് പുഷ്പലത, ജില്ലാ ഭാരവാഹികളായ എസ് എ സുന്ദര്‍, ക്ലൈനസ് റൊസാരിയോ, നാലാഞ്ചിറ ഹരി, ചെത്ത് തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി ഗാന്ധിപുരം നളിനന്‍ എന്നിവര്‍ സംസാരിച്ചു. 6,17,18 തീയതികളില്‍ നെടുമങ്ങാട്ടാണ്‌ സിഐടിയു സമ്മേളനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home