പാപനാശത്ത് തിരയിൽപ്പെട്ടവരെ രക്ഷപ്പെടുത്തി

പാപനാശം തീരത്ത് തിരയിൽപ്പെട്ട ഗുജറാത്ത് സംഘത്തെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തിയപ്പോൾ
വർക്കല
വർക്കല പാപനാശം മെയിൻ ബീച്ചിൽ കുളിച്ചുകൊണ്ടിരിക്കെ തിരയിൽപ്പെട്ട വിനോദ സഞ്ചാരികളെ ലൈഫ് ഗാർഡുകൾ രക്ഷപ്പെടുത്തി. ഗുജറാത്ത് സ്വദേശിനികളായ ഹിമാക്ഷി (34), റൂജ (10) എന്നിവരെയാണ് കരയ്ക്കെത്തിച്ചത്. ചൊ വ്വ രാവിലെ 9 നാണ് സംഭവം. മുന്നറിയിപ്പ് വകവയ്ക്കാതെ കടലിൽ കുളിക്കുന്നതിനിടെ ശക്തമായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു. പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സൂപ്പർവൈസർ സക്കീറിന്റെ നേതൃത്വത്തിൽ ലൈഫ് ഗാർഡുകളായ മഹേഷ് കുമാർ, അജിത്ത് എന്നിവർ രക്ഷാപ്രവർത്തനം നടത്തി കരയ്ക്കെത്തിച്ചു. പകൽ 2 ന് മെയിൻ ബീച്ചിൽ കുളിച്ചുകൊണ്ടിരുന്ന ബംഗളൂരു സ്വദേശി ബൻഷാക്രി (23) എന്ന യുവാവ് അടിയൊഴുക്കിൽപ്പെട്ടതോടെ ലൈഫ് ഗാർഡുകളായ ദേവദാസ്, മഹേഷ് കുമാർ എന്നിവർ കരയ്ക്കെത്തിച്ചു.





0 comments