Deshabhimani

വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകൾ

സുഹൈൽ സ്ഥിരം തട്ടിപ്പുകാരൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2026, 04:04 AM | 1 min read

വഞ്ചിയൂർ

സ്വകാര്യ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പിടിയിലായ കോൺഗ്രസ് ഡിസിസി അംഗം സുഹൈലിനെതിരെ നിരവധി പരാതികൾ. രാഷ്ട്രീയ സ്വാധീനവും സമൂഹമാധ്യമ കൂട്ടായ്മകളും ഉപയോഗിച്ചാണ്‌ ഇയാൾ തട്ടിപ്പ്‌ സ്ഥിരമാക്കിയത്‌. ആനയറയിലെ സബൈൻ ഹോസ്പിറ്റലിനെ അപകീർത്തിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയ കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ഒട്ടനവധി ക്രിമിനൽ കേസുകളിലും പ്രതിയാണ്‌. സാമ്പത്തിക തട്ടിപ്പുകളും രാഷ്ട്രീയ അതിക്രമങ്ങളും മുഖമുദ്രയാക്കിയ ഇയാൾക്കെതിരെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിരവധി തട്ടിപ്പ് കേസുകളാണ് നിലവിലുള്ളത്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി പണമിടപാടുകളുമായി ബന്ധപ്പെട്ട് നിരവധി വഞ്ചനാ കേസുകളാണ് സുഹൈലിന്റെ പേരിലുള്ളത്. പുത്തൻവേലിക്കര, ആറ്റിങ്ങൽ, കണ്ണൂർ ടൗൺ, പോത്തൻകോട്, എറണാകുളം സൗത്ത്, കല്ലമ്പലം തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെല്ലാം ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമാനമായ രീതിയിൽ വ്യാജപ്രചാരണങ്ങളും ഭീഷണികളും മുഴക്കി ആളുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പണം തട്ടിയെടുക്കുന്ന മാഫിയാ പ്രവർത്തനങ്ങളാണ് ഇയാൾ തുടർച്ചയായി നടത്തിവരുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home