Deshabhimani

ഇരട്ടനഗരം പദ്ധതി

ജനങ്ങളെ ഇനിയും പറ്റിക്കരുത്‌: വി ജോയി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2026, 04:09 AM | 1 min read

തിരുവനന്തപുരം

എല്ലാ സൂചികകളിലും മുന്നിൽനിൽക്കുന്ന തിരുവനന്തപുരം കോർപറേഷൻ അഹമ്മദാ ബാദ് കോർപറേഷനിൽനിന്ന്‌ എന്താണ്‌ പഠിക്കേണ്ടതെന്ന്‌ മേയർ വി വി രാജേഷ്‌ പറയണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി. വികസനത്തിന്റെ ബ്ലൂപ്രിന്റ്‌, ഇൻഡോർ മാതൃക തുടങ്ങി, പറഞ്ഞതൊന്നും നടപ്പാക്കാൻ മേയർക്കും സംഘത്തിനും കഴിഞ്ഞിട്ടില്ല. തെരുവുനായശല്യത്തിന്‌ പരിഹാരം കാണാനോ മാലിന്യസംസ്കരണം കുറ്റമറ്റ നിലയിൽ നടത്താനോ റോഡുകൾ നന്നാക്കാനോ സാധിക്കുന്നില്ല. പാവങ്ങൾ തിങ്ങിപ്പാർക്കുന്ന ചേരികൾ ലോകനേതാക്കൾ കാണാതിരിക്കാൻ മതിലുകൾ കെട്ടിമറച്ച കോർപറേഷനാണ്‌ അഹമ്മാദാബാദിൽ. അവരുമായി ചേർന്ന്‌ ഇരട്ടനഗരം സ്ഥാപിക്കുമെന്ന പ്രഖ്യാപനത്തിൽ ദുരൂഹതയാണെന്നും വി ജോയി പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ ഒരാളെ കൂട്ടുപിടിച്ചാണ്‌ മേയറും സംഘവും അഹമ്മദാബാദിൽപോയി ചർച്ച നടത്തിയത്‌. ബിജെപി ഭരണത്തിനുവേണ്ട എല്ലാ സഹായവും യുഡിഎഫ് സർക്കാർ ചെയ്തുകൊടുക്കുന്നുണ്ട്. ഇരട്ടനഗരവുമായി ബന്ധപ്പെട്ട് എംഒയു ഒപ്പുവയ്ക്കാൻ അനുമതി ചോദിച്ചപ്പോൾ ശരവേഗതയിൽ സർക്കാർ അനുമതി നൽകിയത്‌ അതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home