Deshabhimani

സഹകരണ വിളംബര ജാഥയ്ക്ക് സ്വീകരണം

സഹകരണ വിളംബര ജാഥ വെട്ടൂരിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

സഹകരണ വിളംബര ജാഥ വെട്ടൂരിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 18, 2026, 04:15 AM | 1 min read

വർക്കല

73-–ാമത് സഹകരണ വാരാഘോഷ ഭാഗമായി ചിറയിൻകീഴ് സർക്കിൾ സഹകരണ യൂണിയൻ വർക്കല താലൂക്ക്തലത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. വെട്ടൂരിൽനിന്ന് ആരംഭിച്ച വിളംബര ജാഥ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ചെറുന്നിയൂർ, കവലയൂർ, ഒറ്റൂർ, നാവായിക്കുളം, പള്ളിക്കൽ, മടവൂർ, പാളയംകുന്ന്, ഊന്നിൻമൂട്, ഇടവ എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി വർക്കല മൈതാനത്ത് സമാപിച്ചു. ബാങ്ക് പ്രസിഡന്റുമാരായ ബി എസ് ജോസ്, കെ ആർ ബിജു, മുഹമ്മദ് റിയാസ്, ഡി കാന്തിലാൽ, മുരളീധരൻ, നിസാം, ജി സരസാംഗൻ, എം ജോസഫ് പെരേര, ഇലകമൺ റസിഡന്റ്‌സ് സഹകരണ സംഘം പ്രസിഡന്റ് ബി ഷാലി, വി സുധീർ, എം ജഹാംഗീർ, വി പ്രഭാകരൻ നായർ, താന്നിമൂട് എസ് സജീവൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home