Deshabhimani

പൊലീസിനെ ആക്രമിച്ച ലഹരിമാഫിയ സംഘം റിമാൻഡിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 18, 2026, 04:06 AM | 1 min read

കഴക്കൂട്ടം

എംഡിഎംഎ കടത്തുന്നതിനിടെ തടഞ്ഞ പൊലീസിനുനേരെ ജീപ്പിടിച്ചുകയറ്റിയ കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻഡ്‌ ചെയ്‌തു. കാസർകോട് സ്വദേശി സ്വാലി (27), മാധവപുരം ബാലനഗർ ഈന്തിവിളാകത്ത് വീട്ടിൽ രതീഷ് (41), തിരുവല്ലം മന്നൻ നഗർ ദ്വാരകയിൽ അഭിഷേക് (26) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 11 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വധശ്രമം, എംഡിഎംഎ–ലഹരിക്കടത്ത്, ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരം കഴക്കൂട്ടം പൊലീസ് കേസെടുത്തു. സംഘത്തെ തടയാൻ ശ്രമിക്കുന്നതിനിടെ സിറ്റി ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപുരാജിന്റെ (45) കൈക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇദ്ദേഹത്തിന്‌ അടിയന്തര ശസ്ത്രക്രിയ നടത്തി. വെട്ടുറോഡ് മേൽപ്പാലത്തിനടിയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കവേ ദീപുരാജ് ബൈക്ക് കുറുകെ നിർത്തി തടയാൻ ശ്രമിച്ചപ്പോൾ ഇടിച്ചുവീഴ്‌ത്തി ബൈക്കിനുമീതെ ജീപ്പ്‌ കയറ്റിയിറക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ എസ്ഐ മിഥുന്റെ കൈക്കും പരിക്കേറ്റു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടി. ഇവരുടെ പോക്കറ്റിൽനിന്നും കാ റിൽനിന്നുമായാണ്‌ എംഡിഎംഎ കണ്ടെടുത്തത്‌. പിടിയിലാകുമ്പോൾ മൂവരും ലഹരിയിലായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home