ആനുകൂല്യ നിഷേധത്തിനെതിരെ പെൻഷൻകാരുടെ മാർച്ച്

തിരുവനന്തപുരം
കേന്ദ്ര ഗവ. ജീവനക്കാർക്കും പെൻഷൻകാർക്കും ജൂലൈമുതൽ നൽകേണ്ട ഡിഎ, ഡിആർ ആനുകൂല്യം നൽകാത്തതിൽ പ്രതിഷേധിച്ച് സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോസിയേഷൻ മാർച്ചും പൊതുയോഗവും നടത്തി. ജിപിഒയ്ക്കുമുന്നിൽ ഓൾ ഇന്ത്യ ബിഎസ്എൻഎൽ-ഡിഒടി പെൻഷനേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ആർ മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ് അശോക് കുമാർ, ഓൾ ഇന്ത്യ പോസ്റ്റൽ- ആർഎംഎസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജേക്കബ് തോമസ് തുടങ്ങിയവർ സംസാരിച്ചു.








0 comments