മുണ്ടൻകാവ് ജങ്ഷനിൽ അപകടങ്ങൾ തുടരുന്നു
രണ്ട് അപകടങ്ങളില് വിദ്യാര്ഥികള്ക്ക് പരിക്ക്

എം സി റോഡിൽ മുണ്ടൻകാവ് ജങ്ഷനിൽ കടയിലേക്ക് ഇടിച്ചു കയറിയ കെഎസ്ആർടിസി വർക്ക് ഷോപ്പ് വാൻ
ചെങ്ങന്നൂർ
എം സി റോഡിൽ മുണ്ടൻകാവ് ജങ്ഷനിൽ അപകട പരമ്പര. വെള്ളി പുലർച്ചെ രണ്ടിന് കെഎസ്ആർടിസി മല്ലപ്പള്ളി ഡിപ്പോയിലെ വർക്ക്ഷോപ്പ് വാൻ അപകടത്തിൽപ്പെട്ടു. തിരുവല്ല ഭാഗത്തുനിന്നും വന്ന വാൻ റോഡ് സൈഡിലെ വൈദ്യുതി തൂണും തകർത്ത് സമീപമുള്ള കോട്ടൂർ വിനോദിന്റെ കടയിലേക്ക് ഇടിച്ച് കയറി. തുടർന്ന് രാവിലെ ഒന്പതിന് ജങ്ഷനു സമീപം കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു. തിരുവല്ലയിലെ സ്വകാര്യ കോളേജിലെ വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടർ റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച കാറുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റു. ഇവരെ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.









0 comments