Deshabhimani

print edition തരംഗമായി തിരംഗ

thiranga march delh

കൊണാട്ട്‌ പ്ലേസിലെ സെൻട്രൽ 
പാർക്കിനുമുന്നിലേക്ക്‌ ദേശീയ 
പതാകയുമായി എത്തുന്ന 
ഇടതുപക്ഷ നേതാക്കളും 
പ്രവർത്തകരും. ഫോട്ടോ: പി വി സുജിത്

avatar
സ്വന്തം ലേഖകൻ

Published on Oct 17, 2026, 01:07 AM | 2 min read

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് നടന്ന തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു. സേനകളുടെ അടിച്ചമർത്തൽ അതിജീവിച്ചാണ് റാലി തരംഗമായത്. കൊണാട്ട്‌ പ്ലേസിലെ സെൻട്രൽ പാർക്കിൽ പ്രക്ഷോഭകർ ഒത്തുചേർന്നു. സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ ഉൾപ്പടെയുള്ളവരെ അറസ്റ്റ്‌ചെയ്‌ത്‌ റാലി നിർവീര്യമാക്കാനുള്ള പൊലീസ്‌ നീക്കം പരാജയപ്പെടുത്തി ഇടതുപക്ഷ വിദ്യാർഥി, യുവജന സംഘടനകളും എംപിമാരും റാലിക്ക്‌ കരുത്തുപകർന്നു. ദിപ്കെയെ വൈകിട്ട് വീട്ടിൽ നിന്ന് ഇറങ്ങിയയുടൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ഐസ പ്രസിഡന്റ് നേഹാ ബോറയെയും തുടർന്ന് കസ്റ്റഡിയിലെടുത്തു.


വൈകിട്ട്‌ 6.15ന്‌ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ, എഐവൈഎഫ്‌, എഐഎസ്‌എഫ്‌ പ്രവർത്തകരും എംപിമാരും ഫിറോസ്‌ ഷാ റോഡിൽനിന്ന്‌ ദേശീയപതാകയേന്തി പ്രകടനം ആരംഭിച്ചു. സെൻട്രൽ പാർക്ക് പരിസരത്തെത്തി റോഡിലിരുന്നു. പൊലീസ്‌ നീക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മണ്ഡി ഹ‍ൗസിൽനിന്ന്‌ സിപിഐ എംഎൽ, ഐസ സംഘടനകളും മാർച്ച്‌ നടത്തി. പൊലീസ്‌ അറസ്റ്റിനെത്തിയപ്പോൾ വിദ്യാർഥികൾ ജനഗണമന ആലപിച്ചു. അതോടെ പൊലീസിന് നിശ്‌ചലരാകേണ്ടിവന്നു. പ്രതിഷേധക്കാർ സെൻട്രൽ പാർക്ക് വലംവച്ചു.


സെൻട്രൽ പാർക്ക്‌ പിടിച്ചെടുത്ത്‌ അവിടെ ‘ജന്തർമന്തർ’ ആക്കുമെന്ന് കേന്ദ്ര സർക്കാർ ഭയപ്പെട്ടതിനാൽ മുനിസിപ്പൽ ക‍ൗൺസിൽ വ്യാഴാഴ്‌ച രാത്രി തന്നെ പാർക്ക്‌ പൂട്ടി. കൊണാട്ട്‌ പ്ലേസിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. കാൽലക്ഷം പൊലീസുകാരെയും കേന്ദ്ര സായുധസേനയെയും വിന്യസിച്ചു. 11 പേരടങ്ങുന്ന സംഘത്തിന്‌ സമാധാനപൂർണമായി ദേശീയപതാക വീശാനും ദേശീയഗാനം ആലപിക്കാനും അനുവദിക്കുമെന്ന്‌ ഡൽഹി പൊലീസ്‌ ഹൈക്കോടതിക്ക്‌ നൽകിയ ഉറപ്പ്‌ പാലിച്ചില്ല.

​സിപിഐ എം രാജ്യസഭാ നേതാവ്‌ ജോൺ ബ്രിട്ടാസ്‌, എംപിമാരായ വി ശിവദാസൻ, പി സന്തോഷ്‌കുമാർ‍, ഡിവൈഎഫ്‌ഐ പ്രസിഡന്റ്‌ എ എ റഹീം എംപി, ജനറൽ സെക്രട്ടറി ഹിമാഘ്‌നരാജ്‌ ഭട്ടാചാര്യ, എക്‌സിക്യൂട്ടീവ്‌ അംഗം ജെയ്‌ക്‌ സി തോമസ്‌, എസ്‌എഫ്‌ഐ പ്രസിഡന്റ്‌ ആദർശ്‌ എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ, ജോയിന്റ്‌ സെക്രട്ടറി ഐഷി ഘോഷ്‌, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വിക്രം സിങ്‌, എഐഎസ്‌എഫ്‌ പ്രസിഡന്റ്‌ വിരാജ്‌ ദേവാംഗ്, എഐവൈഎഫ്‌ പ്രസിഡന്റ്‌ റോഷൻകുമാർ സിൻഹ, ജനറൽ സെക്രട്ടറി സുഖ്‌ജീന്ദർ സിങ്‌ മഹേശ്വരി എന്നിവർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home