Deshabhimani

യൂത്ത്‌ പാർലമെന്റ്‌

കോഴിക്കോട് കേന്ദ്രീയ വിദ്യാലയം ഒന്നാംസ്ഥാനം നേടി

Youth Parliament

യൂത്ത് പാർലമെന്റ് മത്സരവിജയികൾക്ക്‌ പ്രൊഫ. കെ വി തോമസ്‌ സമ്മാനം വിതരണം ചെയ്തപ്പോൾ

വെബ് ഡെസ്ക്

Published on Oct 17, 2026, 01:53 AM | 1 min read

കൊച്ചി


കേന്ദ്രീയ വിദ്യാലയം എറണാകുളം മേഖലയുടെ 37-ാമത് യൂത്ത് പാർലമെന്റ് മത്സരത്തിൽ കോഴിക്കോട് കേന്ദ്രീയ വിദ്യാലയം (ഒന്ന്‌) ഒന്നാംസ്ഥാനം നേടി. ആക്കുളം കേന്ദ്രീയ വിദ്യാലയം രണ്ടാംസ്ഥാനവും എൻഎഡി ആലുവ കേന്ദ്രീയ വിദ്യാലയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


എറണാകുളം കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന രണ്ട്‌ ദിവസത്തെ മത്സരങ്ങളിൽ എട്ട് ടീമുകളിലായി അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്തു.


വിജയികൾക്ക്‌ പ്രൊഫ. കെ വി തോമസ് സമ്മാനം വിതരണം ചെയ്തു. കേന്ദ്രീയ വിദ്യാലയ സംഗതൻ എറണാകുളം മേഖല അസിസ്റ്റന്റ്‌ കമീഷണർ അനിൽ മോഹൻ, എറണാകുളം കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ വി എസ് സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home