Deshabhimani

പൊക്കാളി കൊയ്-ത്തുത്സവം നടത്തി

Pokkali Harvest Festival

പള്ളിയാക്കൽ സഹകരണബാങ്കിന്റെ പൊക്കാളി കൊയ്-ത്തുത്സവം ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ്‌ സീന സജീവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 17, 2026, 02:03 AM | 1 min read

പറവൂർ


പള്ളിയാക്കൽ സഹകരണബാങ്കിന്റെ നേതൃത്വത്തിൽ പൊക്കാളി കർഷകൻ ജോർജുകുട്ടിയുടെ കൃഷിയിടത്തിൽ നടത്തിയ "പൊക്കാളി കൊയ്-ത്തുത്സവം' ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് സീന സജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ എ സി ഷാൻ അധ്യക്ഷനായി.


ബാങ്കിന്റെ പ്രവർത്തനപരിധിയിൽ ഇക്കൊല്ലം 50 ഹെക്ടറിലാണ് പൊക്കാളിക്കൃഷി ചെയ്തത്. ബാങ്കിനുകീഴിലുള്ള കൊയ്ത്തുകാർ കൊയ്തെടുക്കുന്ന നെല്ല് ബാങ്ക് നേരിട്ട് സംഭരിച്ച് സ്വന്തം മില്ലിൽ അരിയാക്കുകയും മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ച് വിപണിയിലെത്തിക്കുകയും ചെയ്യും. കർഷകർക്ക് നെല്ലിന് മാന്യമായ വില ലഭിക്കാൻ ഇത് കാരണമാകും.


പറവൂർ സഹകരണ അസി. രജിസ്ട്രാർ (ജനറൽ) സാജൻ റൂസ്‌വെൽറ്റ് മുഖ്യാതിഥിയായി. എം പി വിജയൻ, സജീറ സി ചാത്തോത്ത്, കെ എസ് ഷിനോജ്, കെ എ പ്രതാപൻ, നൗഫിദ നിസാം, വി വി സനിൽ എന്നിവർ സംസാരിച്ചു.


ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് എറണാകുളം സെന്റ്‌ ആൽബർട്‌സ്‌ കോളേജിലെ സ്പോർട്സ് ന്യൂട്രീഷൻ വിഭാഗത്തിലെ അധ്യാപകരും വിദ്യാർഥികളും കൊയ്തുത്സവത്തിൽ പങ്കാളികളായി. ബാങ്ക് നേതൃത്വം നൽകുന്ന പൊക്കാളി ഫാം ടൂറിസത്തിന്റെ ഭാഗമായ "പാഡി ടെയിൽസ്' ടൂർ പാക്കേജിന്റെ ട്രയൽ റണ്ണിന് ഡിടിപിസി ജനറൽ മാനേജർ വിജയകുമാർ നേതൃത്വം നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home