ആക്ഷൻ കൗൺസിൽ സത്യഗ്രഹം തുടങ്ങി
കൊച്ചാലിൽ അടിപ്പാത വേണം

കൊച്ചാൽ കവലയിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തുടങ്ങുന്ന സത്യഗ്രഹ സമരം സെന്റ് ആന്റണീസ് പള്ളി വികാരി ഫാ.ജോൺ തെക്കൻ ഉദ്ഘാടനം ചെയ്യുന്നു
വരാപ്പുഴ
ദേശീയപാത 66 നിർമാണത്തിന്റെ ഭാഗമായി കൊച്ചാൽ കവലയിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സമരം തുടങ്ങി. സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. ജോൺ തെക്കൻ ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കൗൺസിൽ ചെയർമാനും കോട്ടുവള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വി എച്ച് ജമാൽ അധ്യക്ഷനായി. പുതിയ ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഉയരപ്പാത പണിതതോടെ കൊച്ചാലിലെ കവല ഇല്ലാതായി. പുതിയറോഡ് കൊച്ചാൽഗ്രാമത്തെ കിഴക്കും പടിഞ്ഞാറുമായി രണ്ടായി വിഭജിച്ചു. കവലയുടെ 250 മീറ്റർ തെക്കുമാറി അടിപ്പാത നിർമിച്ചതോടെ കവല അടഞ്ഞു. യാത്രാദുരിതം രൂക്ഷമായി.
പ്രദേശത്തെ വ്യാപാരങ്ങളും നഷ്ടത്തിലാണ്. റോഡിന്റെ മറുവശത്തേക്ക് കടക്കാൻ തെക്കോട്ട് 250 മീറ്റർ സഞ്ചരിച്ച് പുതിയ അണ്ടർപാസ് വഴി തിരിഞ്ഞു വീണ്ടും 250 മീറ്റർ വടക്കോട്ടു സഞ്ചരിക്കേണ്ടിവരുന്നത് ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു. സെന്റ് ആന്റണീസ് പള്ളി, കാച്ചാനിക്കോടം ക്ഷേത്രം, മാലോത്ത് പള്ളി എന്നീ ആരാധനാലയങ്ങളിലേക്കും മറ്റിടങ്ങളിലേക്കും പോകുന്നവരും പ്രായമായവരും വിദ്യാർഥികളുമൊക്കെ പ്രതിസന്ധി നേരിടുന്നതിനാലാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം തുടങ്ങുന്നത്. ഇനിയുള്ള എല്ലാദിവസവും വൈകിട്ട് ആറുമുതൽ 8.30 വരെ സത്യഗ്രഹമുണ്ടാകും.
ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി, ദേശീയപാത അധികൃതർ തുടങ്ങിയവർക്ക് നിവേദനം നൽകാനും തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസി ലാലു, ആന്റണി പടയാട്ടിൽ, ബിജു പുതുശേരി, നിഷാദ് ദേവസി, വർഗീസ് തൈപ്പറമ്പിൽ, നിഖില ഉണ്ണിക്കൃഷ്ണൻ, രജിത രാജു, വിവിധ സംഘടനാഭാരവാഹികൾ എന്നിവർ സംസാരിച്ചു.








0 comments