Deshabhimani

വീട്‌ കുത്തിത്തുറന്ന്‌ മോഷണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 17, 2026, 01:46 AM | 1 min read

കഴക്കൂട്ടം

ആളില്ലാത്ത വീടിന്റെ പൂട്ട് പൊളിച്ച്‌ രണ്ട്‌ പവൻ സ്വർണവും 800 രൂപയും മോഷ്ടിച്ചു. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനുസമീപം പിജിആർഎ പ്രഗതി ഗാർഡൻ അഥീന ഹൗസിൽ സുരേഷ് മോഹന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായർ പുലർച്ചെ ഒന്നിനും അഞ്ചിനുമിടയിലാണ് സംഭവം. മതിൽ ചാടിക്കടന്ന മോഷ്ടാവ് വീടിന്റെ പിൻഭാഗത്തെ പൂട്ട് പൊളിച്ചാണ്‌ അകത്തുകയറിയത്‌. അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് വളകളും ഒരു ജോഡി കമ്മലും പണവുമാണ്‌ മോഷ്‌ടിച്ചത്‌. തുമ്പ പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home