Deshabhimani

ഓപ്പൺ ജിം 
കാടുമൂടി നശിക്കുന്നു

ഓപ്പൺ ജിം

കാഞ്ഞൂർ പഞ്ചായത്തിലെ ഓപ്പൺ ജിം കാടുമൂടി നശിക്കുന്നു

വെബ് ഡെസ്ക്

Published on Oct 17, 2026, 01:45 AM | 1 min read

കാലടി


കാഞ്ഞൂർ പഞ്ചായത്തിലെ തുറവുങ്കരയിൽ ജില്ലാ പഞ്ചായത്ത് സ്ഥാപിച്ച ഓപ്പൺ ജിം കാടുകയറി നശിക്കുന്നു.

പ്രദേശവാസികൾക്ക് വ്യായാമത്തിനും ആരോഗ്യ സംരക്ഷണത്തിനുമായി പ്രയോജനപ്പെടേണ്ട പൊതുസൗകര്യമാണ് ഇപ്പോൾ പരിപാലനമില്ലാതെ അവഗണിക്കപ്പെടുന്നത്.


തുറവുങ്കര, നായത്തോട് പ്രദേശങ്ങളിലെ നിരവധി ആളുകൾ ഓപ്പൺ ജിം ഉപയോഗിക്കുന്നുണ്ട്. സമീപത്തെ കോസ്റ്റ് ഗാർഡിലെ ഉദ്യോഗസ്ഥരും വ്യായാമത്തിനായി ഇവിടെയെത്താറുണ്ട്. പൊതുജനങ്ങൾക്ക് സൗജന്യമായി വ്യായാമം ചെയ്യാനുള്ള സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ജിമ്മിന്റെ പരിസരം ഇപ്പോൾ മുഴുവൻ കാടുകയറി.


ശാരദ മോഹൻ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന കാലത്താണ് ഇവിടെ ഓപ്പൺ ജിം സ്ഥാപിച്ചത്.


ഓപ്പൺ ജിമ്മിന്റെ പരിസരത്തെ കാടും പുല്ലും അടിയന്തരമായി വെട്ടിമാറ്റി സ്ഥലം വൃത്തിയാക്കണമെന്നും പൈപ്പ് ലൈൻ ജോലികളുമായി ബന്ധപ്പെട്ട് നിക്ഷേപിച്ച മണ്ണിന്റെ കാര്യത്തിലും ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സ്ഥിരമായി ജിം പരിപാലനം ഉറപ്പാക്കുന്നതിനുവേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home