Deshabhimani

ആശുപത്രികൾ , സ്‌കൂളുകൾ

കിഫ്‌ബിയിൽ അഞ്ചുകോടി ചെലവഴിച്ച്‌ മാവേലിക്കര ജിജിഎച്ച്‌എസിൽ 
നിർമിച്ച പുതിയ കെട്ടിടം
വെബ് ഡെസ്ക്

Published on Oct 17, 2026, 01:45 AM | 1 min read

ആലപ്പുഴ

സര്‍ക്കാര്‍ ആശുപത്രികളുടെ സുവര്‍ണകാലമാണ് 10 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണമെന്നത്‌ എതിര്‍ക്കുന്നവര്‍പോലും സമ്മതിക്കും. കിഫ്ബി മുഖാന്തരം മാത്രം 632 കോടിയോളം രൂപയുടെ വികസനപ്രവർത്തനങ്ങൾ ആരോഗ്യമേഖലയിൽ നടപ്പാക്കി. ആലപ്പുഴ ജനറൽ – 117 കോടി, മാവേലിക്കര ജില്ലാ ആശുപത്രി – 132 കോടി, തുറവൂർ താലൂക്ക് ആശുപത്രി– 51.4 കോടി, ചെട്ടികാട് താലൂക്ക്‌ ആശുപത്രി –101.2 കോടി, ചെങ്ങന്നൂർ ജില്ലാ ആശുപത്രി–100 കോടി, ചേർത്തല താലൂക്ക്‌ ആശുപത്രി– 84.98കോടി എന്നിവയ്‌ക്കൊപ്പം ആലപ്പുഴ മെഡിക്കൽ കോളേജും നിവരധി പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളും കിഫ്‌ബിയിൽ തിളങ്ങി. ​ഉയർന്നത്‌ 53 സ്‌കൂൾ കിഫ്‌ബി ജില്ലയിൽ മാത്രം 53 സ്‌കൂളുകളുടെ മുഖച്ഛായ മാറ്റി. സാധാരണക്കാരുടെ കുട്ടികൾക്ക്‌ ആധുനിക വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ തുറന്നുനൽകാനും യുഡിഎഫ്‌ സർക്കാരിന്റെ ദുർഭരണത്തിന്‌ കീഴിൽ അടച്ചു പൂട്ടിയ സ്‌കൂളുകളെ സംരക്ഷിക്കാനും ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, വിദ്യാകിരണം മിഷനുകൾക്ക്‌ കരുത്തുപകർന്നതും കിഫ്‌ബിയുടെ കരുതലാണ്‌. 123.4 കോടി രൂപ കഴിഞ്ഞ പത്ത്‌ വർഷത്തിനിടെ കിഫ്‌ബിയിൽനിന്ന്‌ മാത്രം ഇതിനായി ചെലവഴിച്ചു. അഞ്ചുകോടി ചെലവഴിച്ച്‌ ഒമ്പതു സ്‌കൂൾ മികവിന്റെ കേന്ദ്രങ്ങളാക്കി. എല്ലാ മണ്ഡലങ്ങളിലും ഒന്നുവീതം. മൂന്ന്‌ കോടിയുടെ വികസനം സാധ്യമായത്‌ 16 സ്‌കൂളിന്‌. ഇതിൽ 11 സ്‌കൂളിൽ നിർമാണം പൂർത്തിയായി. മൂന്നിടത്ത് നിർമാണം പുരോഗമിക്കുന്നു. രണ്ട്‌ സ്‌കൂളിൽ നിർമാണം ഉടൻ ആരംഭിക്കും. ഒരു കോടി വീതം ചെലവഴിച്ച്‌ 24 സ്‌കൂളിന്‌ ആധുനിക കെട്ടിടം നിർമിക്കുന്നു. ഇതിൽ ഒമ്പത്‌ കെട്ടിടം പൂർത്തിയാക്കി. 11 സ്‌കൂളിൽ നിർമാണം പുരോഗമിക്കുന്നു. നാല്‌ സ്‌കൂളിൽ ഉടൻ നിർമാണം തുടങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home