Deshabhimani

print edition നെടുമ്പാശേരി അപകടം; ബാറുകൾക്കെതിരെ നടപടി 7 ദിവസത്തിനകം പൂർത്തിയാക്കണം

nedumbassery accident
വെബ് ഡെസ്ക്

Published on Oct 17, 2026, 01:43 AM | 1 min read

കൊച്ചി : നെടുമ്പാശേരി വാഹനാപകടക്കേസിൽ പ്രതിയായ സുഹൈൽ സജീവ് അടക്കം 23 വയസ്‌ തികയാത്തവർക്ക്‌ മദ്യം നൽകിയെന്ന ആരോപണത്തിൽ നടപടി നേരിടുന്ന ബാറുടമകൾ നൽകിയ മറുപടിയിൽ ഏഴ് ദിവസത്തിനകം നടപടി പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. ബാർ ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് നൽകിയ നോട്ടീസ് ചോദ്യം ചെയ്ത് പാലാരിവട്ടം മൺസൂൺ എംപ്രസ്സ്, റിനൈ തുടങ്ങിയ ബാറുകളാണ് ഹൈക്കോടതിയെ സമീപിച്ചത്. തങ്ങൾ നൽകിയ മറുപടി പരിഗണിച്ച് ഉടൻ തീരുമാനമെടുക്കാൻ എക്സൈസ് കമീഷണർക്ക് നിർദേശം നൽകണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.


23 വയസിൽ താഴെയുള്ള പ്രതിക്ക് മദ്യം നൽകിയെന്നാരോപിച്ച് അബ്കാരി നിയമത്തിലെ സെക്ഷൻ 15 ബി പ്രകാരം എക്സൈസ് കമീഷണർ ഈ സ്ഥാപനങ്ങളുടെ മദ്യ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് ലൈസൻസ് റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതടക്കം ചോദ്യം ചെയ്യുന്ന ഹർജികളാണ് ജസ്റ്റിസ് എം എ അബ്ദുൽ ഹക്കീം തീർപ്പാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home