Deshabhimani

എൻജിനിയറിങ് കോളേജ്‌

3/3 എസ്‌എഫ്‌ഐ തരംഗം

a
വെബ് ഡെസ്ക്

Published on Oct 17, 2026, 01:03 AM | 1 min read

കോഴിക്കോട്

വർഗീയ കൂട്ടുകെട്ടുകളെയും കുപ്രചാരണങ്ങളെയും കാറ്റിൽപ്പറത്തി ജില്ലയിൽ വീണ്ടും എസ്‌എഫ്‌ഐ തേരോട്ടം. ജില്ലയിൽ കേരള സാങ്കേതിക സർവകലാശാലയ്ക്ക് കീഴിൽ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് കോളേജുകളിലും എസ്‌എഫ്‌ഐ വിജയിച്ചു. വെസ്റ്റ്ഹിൽ എൻജിനിയറിങ്‌ കോളേജിൽ മുഴുവൻ സീറ്റിലും ഉള്ള്യേരി എംഡിറ്റ്‌ എൻജിനിയറിങ്‌ കോളേജിൽ ഒമ്പതിൽ ഏഴ്‌ സീറ്റിലും വടകര മണിയൂർ എൻജിനിയറിങ്‌ കോളേജിൽ 15ൽ 11 സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. മൂന്ന് ക്യാമ്പസിലും യുഡിഎസ്‌എഫ്‌ മുന്നണിയെയാണ് പരാജയപ്പെടുത്തിയത്. ‘സോഷ്യലിസമാണ് ഭാവി, മതനിരപേക്ഷതയാണ് കരുത്ത്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ നടത്തിയത്‌. തിളക്കമാർന്ന വിജയത്തിനായി അഹോരാത്രം പ്രയത്നിച്ച മുഴുവൻ പേരെയും എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റ് അഭിവാദ്യംചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home