Deshabhimani

print edition മതംമാറിയവർക്ക് സംവരണാനുകൂല്യം നിഷേധിക്കരുത്: സിപിഐ എം

cpim logo
വെബ് ഡെസ്ക്

Published on Oct 17, 2026, 01:04 AM | 1 min read

ന്യൂഡൽഹി : മതപരിവർത്തനം ചെയ്‌ത പിന്നാക്ക വിഭാഗക്കാർക്ക്‌ സംവരണം നിഷേധിക്കുന്ന സുപ്രീം കോടതി വിധിയിൽ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആശങ്ക പ്രകടിപ്പിച്ചു. ഹിന്ദുമതത്തിൽനിന്ന്‌ മറ്റൊരു മതത്തിലേക്ക്‌ പരിവർത്തനം ചെയ്യുന്നവർക്ക്‌ നേരത്തെയുണ്ടായിരുന്ന ജാതിസംവരണത്തിന്റെ പശ്ചാത്തലത്തിൽ പിന്നാക്കജാതി സംവരണം അവകാശപ്പെടാനാവില്ലെന്നാണ്‌ വിധി.


മതംമാറുന്നവർക്ക്‌ സംവരണാനുകൂല്യം നിഷേധിക്കുന്ന വിധികൾ സുപ്രീംകോടതി നേരത്തെയും പുറപ്പെടുവിച്ചിട്ടുണ്ട്‌. ഇത്തരം വിധികൾ ഭരണഘടന വിഭാവനംചെയ്യുന്ന തുല്യതയ്‌ക്കും സാമൂഹികനീതിക്കും വിരുദ്ധമാണ്‌. സാമൂഹികനീതി നിർണയിക്കേണ്ടത്‌ മതസ്വത്വത്തിന്റെ അടിസ്ഥാനത്തിലാകരുത്‌. അടിച്ചമർത്തൽ, ജാതിവിവേചനം, വിദ്യാഭ്യാസം, തൊഴിൽ, സാമ്പത്തിക അവസരങ്ങൾ എന്നിവ പരിഗണിച്ചാകണം.

ജാതിവിവേചനവും അതുമായി ബന്ധപ്പെട്ട സാമൂഹിക–സാമ്പത്തിക പിന്നാക്കാവസ്ഥയും മതപരിവർത്തനത്തിലൂടെ സ്വഭാവികമായും ഇല്ലാതാകില്ല. മതവ്യത്യാസമില്ലാതെ ജാതി വിവേചനം തുടരുന്ന സാഹചര്യത്തിൽ മതപരിവർത്തനത്തിന്റെ പേരിൽ മാത്രം സംവരണാനുകൂല്യങ്ങൾ നിഷേധിക്കുന്നത്‌ തുല്യത, സാമൂഹികനീതി തുടങ്ങിയ ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്‌. പരിവർത്തനത്തിന്‌ മുമ്പ്‌ ലഭിച്ച ആനുകൂല്യങ്ങൾ മത പരിവർത്തനത്തിന് ശേഷവും തുടരണം.


ദളിതർക്കും മറ്റ്‌ പിന്നോക്കവിഭാഗക്കാർക്കും അവരുടെ മതം ഏതെന്ന പരിഗണന കൂടാതെ സംവരണാനുകൂല്യങ്ങൾ ഉറപ്പാക്കി ഭരണഘടനാ ഭേദഗതിക്ക്‌ ആവശ്യമായ നടപടി കേന്ദ്രസർക്കാർ സ്വീകരിക്കണം. സംവരണത്തിന്‌ കോടതി നിശ്ചയിച്ച 50 ശതമാനം പരിധി മാറ്റാൻ ആവശ്യമായ ഭരണഘടനാ നടപടികളിലേക്കും സർക്കാർ നീങ്ങണം– പി ബി ആവശ്യപ്പെട്ടു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home