Deshabhimani

വികസനക്കുതിപ്പിന്‌ എൻഐടിയുമായി കൈകോർത്ത്‌ നഗരസഭ

ചേർത്തല നഗരസഭയും കോഴിക്കോട്‌ എൻഐടിയും ചേർന്ന്‌ വികസന പദ്ധതികൾക്ക്‌ സാങ്കേതിക സഹായം ലഭ്യമാക്കാനുള്ള സംയുക്ത യോഗം

ചേർത്തല നഗരസഭയും കോഴിക്കോട്‌ എൻഐടിയും ചേർന്ന്‌ വികസന പദ്ധതികൾക്ക്‌ സാങ്കേതിക സഹായം ലഭ്യമാക്കാനുള്ള സംയുക്ത യോഗം

വെബ് ഡെസ്ക്

Published on Oct 17, 2026, 12:19 AM | 1 min read

ചേർത്തല

നഗരസഭയുടെ സമഗ്രവികസനത്തിനും സുസ്ഥിര നഗരാസൂത്രണത്തിനും ഊന്നലുമായി കോഴിക്കോട് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എൻഐടി) അർബൻ പ്ലാനിങ് ആൻഡ് ഡിസൈൻ സെന്റർ ഓഫ് എക്‌സലൻസുമായി നഗരസഭ ധാരണപത്രം ഒപ്പുവച്ചു. ​നഗരസഭാധ്യക്ഷൻ എസ് സോബിൻ അധ്യക്ഷനായി. സെക്രട്ടറി ടി കെ സുജിത് സ്വാഗതവും ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി നന്ദിയും പറഞ്ഞു. മൊബിലിറ്റി ഹബ് വികസനവും ഗതാഗതനവീകരണം, ടി ബി കനാൽ – മണികണ്ഠനാർ ടൂറിസം, ഗവ. ബോയ്സ് ഹൈസ്‌കൂൾ മാസ്‌റ്റർപ്ലാൻ, വെള്ളക്കെട്ട് തടയാനുള്ള ശാസ്‌ത്രീയ പദ്ധതി, എ എസ് കനാൽ പുനരുദ്ധാരണവും നവീകരണം എന്നിവയാണ്‌ ലക്ഷ്യം. ഡോ. കെ ചിത്ര, ഡോ. പി ബിമൽ, ഡോ. പി കെ അമൃത, ഡോ. സനിൽകുമാർ എന്നിവരുൾപ്പെട്ട സംഘം പദ്ധതി വിശദീകരിച്ചു.‌

ഹരിതകർമസേനയ്‌ക്ക്‌ ഡിജിറ്റൽ കരുതൽ ​

ഹരിതകർമസേനാംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന്‌ തയ്യാറാക്കിയ പ്രത്യേക മൊബൈൽ ആപ്ലിക്കേഷന്റെ അവതരണം അനൂപ് പ്രഭു നടത്തി. നഗരവികസനത്തിൽ സാങ്കേതിക സഹായങ്ങൾ നൽകുന്ന ‘ക്യൂ ഫോറം' പ്രവർത്തകർ പങ്കെടുത്തു. ​സ്ഥിരംസമിതി അധ്യക്ഷരായ എസ് സനീഷ്, അഥീന രാജു, ടോമി എബ്രഹാം, ബീന അജി, ധന്യ ജയദേവൻ, കൗൺസിലർമാരായ കെ സി ആന്റണി, അഡ്വ. സി ഡി ശങ്കർ, ബി ഭാസി, വി എ സുരേഷ്‌കുമാർ, ഡി ഷാജി, എൻജിനിയർ പി ആർ മായാദേവി എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home