Deshabhimani

രോഗീസൗഹൃദം, മെഡി. കോളേജ് ഒപി ​

മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിലെ മുതിർന്ന പൗരന്മാരുടെ  കൗണ്ടർ

മെഡിക്കൽ കോളേജ് ഒപി ബ്ലോക്കിലെ മുതിർന്ന പൗരന്മാരുടെ കൗണ്ടർ

വെബ് ഡെസ്ക്

Published on Oct 07, 2025, 12:36 AM | 1 min read

തിരുവനന്തപുരം

രോഗീ സൗഹൃദത്തിന്റെ ഉദാത്ത മാതൃകയായി ഗവ. മെഡിക്കൽ കോളേജ്‌ ഒപി വിഭാഗം. ഓൺലൈൻ ടോക്കൺ സംവിധാനംമുതൽ സെപ്തംബർ ഒന്നിന് ആരംഭിച്ച മുതിർന്ന പൗരന്മാർക്കായുള്ള ഒപി കൗണ്ടർവരെയെത്തിനിൽക്കുന്നു പ്രവർത്തനം. തുടക്കത്തിൽ ഓൺലൈൻ ഒപിയോട് രോഗികൾ താൽപ്പര്യക്കുറവു കാണിച്ചെങ്കിലും ഇപ്പോൾ 60 ശതമാനത്തിലധികംപേരും ഓൺലൈൻ സംവിധാനമാണ് ആശ്രയിക്കുന്നത്. യൂറോളജി, ഗ്യാസ്ട്രോ എൻറോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, എൻഡോക്രൈനോളജി തുടങ്ങിയ വിഭാഗങ്ങളിൽ ചികിത്സ തേടുന്നവരിൽ ഭൂരിഭാഗം രോഗികളും ഓൺലൈൻ സംവിധാനമാണ്‌ ഉപയോഗിക്കുന്നത്. മുൻ കാലങ്ങളിൽ പുലർച്ചെ രണ്ടുമുതൽ ഒപിക്കുവേണ്ടി കാത്തുനിൽക്കേണ്ട അവസ്ഥയായിരുന്നു. നിശ്ചിത സമയം നിശ്ചിത എണ്ണം രോഗികളെ പരിശോധിക്കുന്ന രീതി ഏർപ്പെടുത്തിയതോടെ തിരക്കും ഒഴിവായി. ഇതു വഴി ഡോക്ടർമാർക്ക് സമ്മർദമില്ലാതെ രോഗികളെ പരിശോധിക്കാം. അനുവദിച്ച സമയത്തിനുമുമ്പ് എത്തുന്നവർക്ക് വിശ്രമിക്കാൻ പ്രത്യേകം സ്ഥലവുമുണ്ട്‌. ഇ ഹെൽത്തിന്റെ ഭാഗമായുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സേവനം ഉപയോഗിക്കാൻ കഴിയാത്ത മുതിർന്ന പൗരന്മാർക്കായാണ്‌ പ്രത്യേക ഒപി കൗണ്ടർ സജ്ജമാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home