Deshabhimani

പാറശാല മണ്ഡലത്തിൽ 6 റോഡുകൾ നവീകരിക്കാൻ 36.5 കോടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 28, 2026, 12:00 AM | 1 min read

വെള്ളറട

പാറശാല മണ്ഡലത്തിലെ ഗതാഗത സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ആറ് പ്രധാന റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുന്നതിന് 36.5 കോടി രൂപ അനുവദിച്ചു. ഒറ്റശേഖരമംഗലം– ഒലട്ടിമൂട് റോഡ്, വാഴിച്ചൽ– അമ്പൂരി റോഡ്, തട്ടാൻമുക്ക്– മായം റോഡ്, കള്ളിമൂട്– മഞ്ചംകോട് റോഡ്, ധനുവച്ചപുരം– കൊറ്റാമം റോഡ്, കൊറ്റാമം– പുതുക്കുളം റോഡ്, അഞ്ചാലിക്കോണം– പൊൻവിള റോഡ് എന്നീ പ്രധാന റോഡുകളാണ് നവീകരിക്കുന്നത്.


യാത്രാക്ലേശത്തിന് 
ശാശ്വത പരിഹാരം

മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ ഗതാഗത വികസനത്തിൽ നിർണായകമായ റോഡുകളാണ് നവീകരണത്തിനായി ഉൾപ്പെടുത്തിയിരിക്കുന്നത്. പാറശാല, നെയ്യാറ്റിൻകര നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കൊറ്റാമം– പുതുക്കുളം– അഞ്ചാലിക്കോണം– പൊൻവിള റോഡിന്റെ നവീകരണം ഇരു മണ്ഡലങ്ങളിലും ഗുണം ചെയ്യും. ഗ്രാമീണ മേഖലകളിലെ യാത്രാദുരിതം പൂർണമായി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ മണ്ഡലത്തിന്റെ ഗതാഗതത്തിന്‌ പുതിയ ഉണർവ് ലഭിക്കുമെന്ന്‌ സി കെ ഹരീന്ദ്രൻ എംഎൽഎ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home