"ആവാസ്- ഇ ദില്ലി, വോയ്‌സ് ഓഫ് ഡൽഹി' സംഘടിപ്പിച്ചു

ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ആവാസ് ഇ -ദില്ലി യുവജന കൂട്ടായ്‌മയിൽ കവി മുരുകൻ കാട്ടാക്കട സംസാരിക്കുന്നു
പേരൂർക്കട
തെരത്തെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി ‘ആവാസ് ഇ ദില്ലി, ദി വോയ്‌സ് ഓഫ് ഡൽഹി' യുവജന കൂട്ടായ്‌മ സംഘടിപ്പിച്ചു. കവടിയാർ പാർക്കിൽ നടന്ന പരിപാടിയിൽ ഡൽഹി സമരത്തിൽ അറസ്റ്റുവരിച്ച എസ് അഖിൽ, സിനി ജോയ്, വിശാഖ് എന്നിവർക്ക് സ്വീകരണം നൽകി. സമരത്തിന് ഐക്യദാർഢ്യ ജ്വാല തെളിച്ചു. സമരത്തിന്റെ ചിത്ര പ്രദർശനവും കലാപരിപാടികളും നടത്തി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എൽ എസ് ലിജു, ജില്ലാ കമ്മിറ്റി അംഗം വി അന്പിളി, ഏരിയ സെക്രട്ടറി ബി ബിജു, കവി മുരുകൻ കാട്ടാക്കട, സിനിമാ താരങ്ങളായ എ എസ് ജോബി, പ്രദീപ് പ്രഭാകർ, ഗായിക പ്രാർഥന രതീഷ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എസ് രാഹുൽ, ആർ അമൽ, എ നിഖിൽ, എ വി പ്രിയങ്ക, ആർ അർജുൻരാജ് തുടങ്ങിയവർ സംസാരിച്ചു.









0 comments