ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം

ജൈവ പച്ചക്കറി കൃഷി കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്യുന്നു
നെടുമങ്ങാട്
ഓണക്കാല വിളവെടുപ്പ് ലക്ഷ്യംവച്ചുള്ള കർഷകസംഘം നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കമായി. വേങ്കവിളയിലെ കൊളക്കോട് ഏലായിൽ വിത്തുവിതച്ച് കര്‍ഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്തു. പി ജി പ്രേമചന്ദ്രന്‍, എം എസ് പ്രദീപ്, കെ രാജേന്ദ്രന്‍, വേങ്കവിള ബി സുരേഷ്, ഗിരീഷ് ബി നായര്‍, ഗീതാകുമാരി, ആര്‍ അനില്‍കുമാര്‍, കണ്ണന്‍ വേങ്കവിള, ജയന്‍ അക്ഷയ, ജയമോഹന്‍ എന്നിവര്‍ പങ്കെടുത്തു. കര്‍ഷകസംഘം യൂണിറ്റ് പ്രസിഡന്റ് കെ അനില്‍കുമാറിന്റെ പുരയിടത്തിലാണ് വിത്തു വിതച്ചത്.










0 comments