ad
Deshabhimani

വെള്ളറട സ്റ്റേഷനിലെത്തുന്നവരുടെ
ദുരിതം തീർന്നു; തൊണ്ടിവാഹനങ്ങൾ നീക്കി ​

വെള്ളറട പൊലീസ് സ്‌റ്റേഷനിലെ തൊണ്ടി വാഹനങ്ങൾ നീക്കം ചെയ്യുന്നു

വെള്ളറട പൊലീസ് സ്‌റ്റേഷനിലെ തൊണ്ടി വാഹനങ്ങൾ നീക്കം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 27, 2026, 02:23 AM | 1 min read

വെള്ളറട

വെള്ളറട പൊലീസ് സ്റ്റേഷൻ വളപ്പിൽ കൂട്ടിയിട്ടിരുന്ന തൊണ്ടിവാഹനങ്ങൾ സൃഷ്ടിക്കുന്ന ദുരിതത്തെക്കുറിച്ച് ദേശാഭിമാനി നൽകിയ വാർത്തയെ തുടർന്ന് അധികൃതർ ഇടപെട്ട് വാഹനങ്ങൾ എആർ ക്യാമ്പിലേക്ക് മാറ്റി. കേസിൽപ്പെട്ട വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതിലെ സ്ഥലപരിമിതിമൂലം സ്റ്റേഷൻ പരിസരം വർഷങ്ങളായി വാഹനങ്ങൾ നിറഞ്ഞ്‌ കിടക്കുകയായിരുന്നു. വാഹനങ്ങൾ നീക്കിയതോടെ പരാതിക്കാരും പൊതുജനങ്ങളും നേരിട്ടിരുന്ന വലിയ ബുദ്ധിമുട്ടിന്‌ പരിഹാരമായി. മണ്ണുമാന്തിയും ടിപ്പർ ലോറികളും ഉപയോഗിച്ച് രണ്ടുദിവസംകൊണ്ടാണ്‌ വാഹനങ്ങൾ ക്യാമ്പിലേക്ക് മാറ്റിയത്. വാഹന അപകടങ്ങളിൽപ്പെടുന്നവയ്‌ക്കുപുറമേ മയക്കുമരുന്ന്, കഞ്ചാവ്, വ്യാജമദ്യം തുടങ്ങിയ കേസുകളിൽ പിടിച്ചെടുക്കുന്ന നൂറുകണക്കിന് വാഹനങ്ങളാണ് സ്റ്റേഷൻ മുറ്റത്ത് കെട്ടിക്കിടന്നിരുന്നത്. ഓരോ വാഹനത്തിലും അപകട വിവരങ്ങൾ, കേസ് നമ്പർ എന്നിവ ടാഗ് ചെയ്താണ് നീക്കിയത്. വിവരങ്ങളെല്ലാം രജിസ്റ്ററിലും കംപ്യൂട്ടറിലും കൃത്യമായി രേഖപ്പെടുത്തി. സർക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ, എസ്ഐ മനോജ്, റൈറ്റർ ക്രിസ്റ്റഫർ, അഖിലേഷ്, ദീബു, പ്രണവ്, എസ് വിജയൻ, സ്മിജു, അനി, ഷാജു എന്നിവരാണ് നടപടികൾ പൂർത്തിയാക്കിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home