ഓപ്പറേഷൻ സിന്ദൂർ അനുസ്മരണം; പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് ശംഖുമുഖം ബീച്ചിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു

തിരുവനന്തപുരം: ഓപ്പറേഷൻ സിന്ദൂരിൽ സായുധ സേനയുടെ മികച്ച പ്രകടനത്തെ അനുസ്മരിക്കാൻ വിമുക്തഭടന്മാരുടെ സംഘടനയായ സാപ്റ്റ (സോഷ്യൽ അസോസിയേറ്റീവ് പേഴ്‌സൺസ് ഓഫ് ട്രിവിയൻസ് ആർമി) പാങ്ങോട് സൈനിക കേന്ദ്രത്തിൽ നിന്ന് ശംഖുമുഖം ബീച്ചിലേക്ക് ബൈക്ക് റാലി സംഘടിപ്പിച്ചു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഗർവാൾ റെജിമെന്റിന്റെ കമാൻഡിംഗ് ഓഫീസർ കേണൽ ദൽജീത് ധില്ലൺ റാലി ഫ്ലാഗ് ഓഫ് ചെയ്തു. സാപ്റ്റ പ്രസിഡന്റ് സുബേദാർ മേജർ കെ എസ് അശോക് കുമാർ, സെക്രട്ടറി പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ 80 ഓളം മുൻ സൈനികർ 40 ബൈക്കുകളിലായി റാലിയിൽ പങ്കെടുത്തു.











0 comments