ad
Deshabhimani

ഓണം വാരാഘോഷം: 
പുരസ്‌കാരങ്ങൾ സമ്മാനിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2026, 03:48 AM | 1 min read

തിരുവനന്തപുരം

ഓണം വാരാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരങ്ങളിലെയും സമാപന ഘോഷയാത്രയിലെയും വിജയികൾക്കുള്ള സമ്മാനങ്ങളും മാധ്യമ പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ഘോഷയാത്രയിൽ വിവിധ സ്ഥാപനങ്ങളുടെ വിഭാഗങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടിയ ഐഎസ്ആർഒ, ദക്ഷിണ റെയിൽവേ (കേന്ദ്ര സർക്കാർ), വനംവകുപ്പ്‌, എക്‌സൈസ് വകുപ്പ്‌ (സംസ്ഥാന സർക്കാർ), ലൈവ് സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ്‌, ആയുഷ് മിഷൻ, കെടിഡിസി (സർക്കാർ ഇതര/പൊതുമേഖല), തിരുവനന്തപുരം കോർപറേഷൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ (തദ്ദേശം), നബാർഡ്‌ (ബാങ്കിങ്‌ മേഖല), കൃപാലയ ഹോം ഫോർ ദി എൽഡർ (സ്വകാര്യ മേഖല) എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി. കലാമത്സരങ്ങൾ, പൂക്കളം, ദീപാലങ്കാരം, പതാക ഘോഷയാത്ര വിജയികൾക്കുള്ള ഉപഹാരങ്ങളും മാധ്യമപുരസ്കാരങ്ങളും സമ്മാനിച്ചു. മന്ത്രി പി സി വിഷ്ണുനാഥാണ്‌ സമ്മാനങ്ങൾ വിതരണം ചെയ്തത്‌. ടൂറിസം ഡയറക്ടർ എം അഞ്ജന, അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home