മലയോര മേഖലയെ തഴഞ്ഞ് കെഎസ്ആർടിസി

നെയ്യാറ്റിൻകര
നെയ്യാറ്റിൻകര–അമ്പൂരി കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കാത്തതിൽ മലയോര മേഖലയിൽ വ്യാപക പ്രതിഷേധം. നെയ്യാറ്റിൻകര ഡിപ്പോയിൽനിന്ന് പുറപ്പെട്ട് കീഴാറൂർ, ഒറ്റശേഖരമംഗലം, വാഴിച്ചൽ വഴി രാവിലെയും വൈകുന്നേരവും നടത്തിയിരുന്ന കെഎസ്ആർടിസി ബസ് സർവീസാണ് നിലച്ചത്. സർവീസ് പുനരാരംഭിക്കാൻ അധികൃതരും സർക്കാരും മടിക്കുന്നതിൽ പ്രതിഷേധിച്ച് ശക്തമായ ബഹുജന പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ. മലയോര മേഖലയിലെ തൊഴിലാളികൾക്കും വിദ്യാർഥികൾക്കും ഏറ്റവും ആശ്വാസകരമായിരുന്ന സർവീസാണ് അധികൃതരുടെ പിടിപ്പുകേടില്‍ മുടക്കിയത്. രണ്ടു സർവീസുകൾ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ബസില്ലാതായതോടെ സമാന്തര സർവീസുകളും സ്വകാര്യ വാഹനങ്ങളും വലിയ തുകയാണ് ഈടാക്കുന്നത്. കെഎസ്ആര്‍ടിസി സർവീസുകള്‍ ഉടൻ പുനരാരംഭിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷനും പ്രാദേശിക കൂട്ടായ്മകളും ആവശ്യപ്പെട്ടു.







0 comments