ജില്ലാ ആശുപത്രി പരിസരത്ത് സ്ഫോടകവസ്തു എറിഞ്ഞ കേസിൽ തെളിവെടുത്തു

നെടുമങ്ങാട്
നെടുമങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് സ്ഫോടകവസ്തു എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ റിമാൻഡിലായ ഒമ്പത് പ്രതികളിൽ പൊലീസ് കസ്റ്റഡിയിൽ വിട്ട നാലുപേരെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. പേരയം ചെല്ലഞ്ചി ഗംഗാഭവനിൽ എം കൃഷ്ണനുണ്ണി (27), പുല്ലംപാറ പാലാകോണം തേവരുകുന്ന് പുത്തൻവീട്ടിൽ എസ് സാദിഖ് (28), മൈലം ചെറിയകൊണ്ണി സുരഭിൻ ഭവനിൽ എസ് സുരഭിൻ (30), മഞ്ച പേരുമല തടത്തരികത്തു വീട്ടിൽ ആർ രാജേഷ് (32) എന്നിവരെയാണ് രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പിന് കൊണ്ടുപോയശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പണമിടപാട് തർക്കത്തെ തുടർന്ന് കഴിഞ്ഞ ആഗസ്ത് 23നാണ് ഒമ്പതംഗ ഗുണ്ടാസംഘം നെടുമങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഏറ്റുമുട്ടിയത്. സംഘത്തെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.







0 comments