സീതാറാം യെച്ചൂരിയെ അനുസ്‌മരിച്ചു

സിപിഐ എം കോവളം ഏരിയ കമ്മിറ്റിയുടെ സീതാറാം യെച്ചൂരി അനുസ്മരണം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു
കോവളം
സിപിഐ എം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ രണ്ടാം ചരമവാർഷികത്തോട് അനുബന്ധിച്ച് കോവളം ഏരിയ കമ്മിറ്റി അനുസ്മരണം സംഘടിപ്പിച്ചു. കോടിയേരി ബാലകൃഷ്ണൻ ഹാളിൽ സംഘടിപ്പിച്ച യോഗം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി എൻ മോഹനൻ ഉദ്ഘാടനം ചെയ്തു. കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് പുഷ്പലത, പി രാജേന്ദ്രകുമാർ, വണ്ടിത്തടം മധു, വി അനൂപ്, എ ജെ സുക്കാർണോ എന്നിവർ സംസാരിച്ചു. പാളയം സീതാറാം യെച്ചൂരി അനുസ്‌മരണ ദിനത്തോടനുബന്ധിച്ച് സിപിഐ എം പാളയം ഏരിയ കമ്മിറ്റി ‘വർഗീയതയ്‌ക്കെതിരെ വർഗസമരം' സെമിനാറും അനുസ്‌മരണ യോഗവും നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ രതീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാളയം ഏരിയ സെക്രട്ടറി ജെ പി ജഗദീഷ് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ഇ ജി മോഹനൻ, ജി രാധാകൃഷ്ണൻ, വഞ്ചിയൂർ പി ബാബു, കെ മധുസൂദനൻ തുടങ്ങിയവർ സംസാരിച്ചു. ചാല സിപിഐ എം ചാല ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സീതാറാം യെച്ചൂരി അനുസ്മരണം എ എ റഹിം എംപി ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലാകെ സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്ന വേട്ടയാടൽ രീതി കേരളത്തിലും നടപ്പാക്കുകയാണ് ഇതിനെതിരെ പോരാട്ടം ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എസ് എ സുന്ദർ അധ്യക്ഷനായി. ചാല ഏരിയ സെക്രട്ടറി എസ് ജയിൽകുമാർ, എൻ സുന്ദരം പിള്ള, എസ് ഉണ്ണിക്കൃഷ്ണൻ, എസ് സലിം, സി എസ് സജാദ് എന്നിവർ സംസാരിച്ചു.






0 comments