നഗരം ഇരുട്ടിൽ; രാത്രിയാത്രക്കാർ സുരക്ഷിതരല്ല


സ്വന്തം ലേഖകൻ
Published on Sep 09, 2026, 03:54 AM | 1 min read
തിരുവനന്തപുരം
ഭരണസിരാകേന്ദ്രമുൾപ്പെടെ നഗരത്തിന്റെ ഓരോ കോണും രാത്രിയിൽ മണിക്കൂറുകളോളം ഇരുട്ടിൽ. തിങ്കൾ എട്ടരയ്ക്കായിരുന്നു ആദ്യ അപ്രഖ്യാപിത പവർകട്ട്. പിന്നീട് മണിക്കൂര്‍ ഇടവിട്ട് വിവിധയിടങ്ങളിൽ 15 മിനിറ്റ് വീണ്ടും വൈദ്യുതി നിലച്ചു. വൻകിട സ്ഥാപനങ്ങളിലെ ഇൻവെർട്ടർ വെളിച്ചം മാത്രമായിരുന്നു നഗരത്തില്‍ ചെറുതരി വെളിച്ചം തന്നത്. സ്‌ത്രീകളടക്കം വീട്ടിലേക്കുള്ള ബസ് പിടിക്കാൻ കാത്തുനിന്നവര്‍ ഇരുട്ടില്‍ അന്ധാളിച്ചു. രാത്രി ഏഴുമുതൽ 12 വരെ വൈദ്യുതി നിയന്ത്രണമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും പുലര്‍ച്ചെ വരെയും പവര്‍കട്ട് തുടര്‍ന്നു. വൈദ്യുതി തടസ്സപ്പെടുന്ന കൃത്യമായ സമയം പ്രഖ്യാപിച്ചിട്ടില്ലാത്തതാണ് ഏറെ തലവേദന. പവര്‍കട്ട് തുടങ്ങിയതോടെ പല സ്ഥാപനങ്ങളും നേരത്തേ അടച്ചുതുടങ്ങി. ഓട്ടോ, ടാക്‌സി തൊഴിലാളികളെയും അസമയത്തെ പവർകട്ട് വലച്ചു.







0 comments