ad
Deshabhimani

കുന്നത്തുകാൽ സഹ. ബാങ്കിനെതിരെ റവന്യു റിക്കവറി നടപടി ​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 09, 2026, 04:03 AM | 1 min read

വെള്ളറട

പിരിച്ചുവിട്ട ജീവനക്കാരന്റെ ആനുകൂല്യങ്ങൾ തടഞ്ഞുവച്ച കേസിൽ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ കുന്നത്തുകാൽ സർവീസ് സഹകരണ ബാങ്കിനെതിരെ റവന്യു റിക്കവറി ആരംഭിച്ചു. മുൻ ജീവനക്കാരൻ വറട്ടയം എൽ സുകുമാരൻ നായരുടെ തർക്ക കേസിൽ ബാങ്കിന്റെ അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. തൊഴിലാളിക്ക് അനുകൂലമായ ലേബർ കോടതി, ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ ഉത്തരവുകൾ ശരിവച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് ബാങ്ക് അപ്പീൽ നൽകിയത്. 2004-ൽ നൽകിയ ഭേദഗതി അപേക്ഷ ട്രിബ്യൂണൽ പരിഗണിച്ചില്ലെന്ന സാങ്കേതികവാദമാണ് ഭരണസമിതി ഉന്നയിച്ചത്‌. അപേക്ഷ ബാങ്ക് യഥാസമയം ഫയൽ ചെയ്യുകയോ നടപടികൾ പൂർത്തിയാക്കുകയോ ചെയ്തില്ലെന്ന് ഹൈക്കോടതി കണ്ടെത്തി. 1998 ജനുവരി 10-നാണ് സുകുമാരൻ നായരെ പുറത്താക്കിയത്. അദ്ദേഹം സർവീസിൽ തുടരുന്നതായി കണക്കാക്കി ആറുശതമാനം പലിശയോടെ മുഴുവൻ ആനുകൂല്യങ്ങളും നൽകാൻ കൊല്ലം ലേബർ കോടതിയും ഇൻഡസ്ട്രിയൽ ട്രിബ്യൂണലും വിധിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home