ad
Deshabhimani

ലഹരിക്കെതിരെ ‘വേണ്ട കപ്പ്'

അലയൻസ് സർവീസസ് ഇന്ത്യ സംഘടിപ്പിക്കുന്ന സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പി'ന്റെ 
ജേഴ്സികൾ പുറത്തിറക്കിയപ്പോൾ

അലയൻസ് സർവീസസ് ഇന്ത്യ സംഘടിപ്പിക്കുന്ന സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പി'ന്റെ 
ജേഴ്സികൾ പുറത്തിറക്കിയപ്പോൾ

വെബ് ഡെസ്ക്

Published on Sep 09, 2026, 03:56 AM | 1 min read

തിരുവനന്തപുരം

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സംസ്ഥാനത്തെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റായ വേണ്ട കപ്പിന്‌ ജിമ്മി ജോർജ്‌ സ്പോർട്സ് ഹബ്ബിൽ തുടക്കമായി. അലയൻസ് സർവീസസ് ഇന്ത്യയും ഫോർത്ത് വേവ് ഫൗണ്ടേഷന്റെ ‘പ്രൊജക്ട് വേണ്ട’യും ചേർന്ന്‌ സിഎസ്ആർ പദ്ധതിയായാണ്‌ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. 14 ജില്ലകളിൽനിന്നായി 160 സ്കൂൾ ടീമുകളിലെ 1600 കുട്ടികൾ മാറ്റുരയ്ക്കും. കണ്ണൂർ, തൃശൂർ, തിരുവനന്തപുരം, എറണാകുളം എന്നിങ്ങനെ നാല് സോണുകളിലായി നടക്കുന്ന മത്സരങ്ങൾക്കുശേഷം ഒക്ടോബർ 23നും 24നും എറണാകുളത്താണ് സംസ്ഥാനതല ചാമ്പ്യൻഷിപ്. മന്ത്രി രമേശ് ചെന്നിത്തല ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മന്ത്രി ഒ ജെ ജനീഷ്, അലയൻസ് സർവീസസ് ഇന്ത്യ സിഇഒ ജീസൺ ജോൺ, ചീഫ് സർവീസസ് ഓഫീസർ പ്രവീൺ ശശിധരൻ, ഗ്ലോബൽ ഹെഡ് ഹെർമാൻ ബറോണിയസ്, പ്രൊജക്ട് വേണ്ടയുടെ രക്ഷാധികാരി എസ് ഡി ഷിബുലാൽ, ഡയാന വിൻസെന്റ്, ബി ആർ സ്വരൂപ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home