ad
Deshabhimani

ഓണം ഖാദി വിപണനമേളയ്ക്ക്‌ തുടക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2026, 12:00 AM | 1 min read

തിരുവനന്തപുരം

കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സംഘടിപ്പിക്കുന്ന ഓണം ഖാദി വിപണന മേളയ്ക്ക്‌ തിരുവനന്തപുരം അയ്യൻകാളി ഹാളിൽ തുടക്കമായി. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും കേരളത്തിലെ അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന മേളയിൽ ആകർഷകമായ സമ്മാന പദ്ധതിയുമുണ്ട്. സമ്മാന പദ്ധതിയുടെ ഭാഗമായി നറുക്കെടുപ്പിലൂടെ സംസ്ഥാനതലത്തിൽ ഒന്നാം സമ്മാനമായി കാറും രണ്ടാം സമ്മാനമായി നറുക്കെടുപ്പിലൂടെ 14 ജില്ലകളിലായി ഓരോ സ്കൂട്ടറും മൂന്നാം സമ്മാനമായി 5000 രൂപയുടെ ഖാദി ഉൽപ്പന്നങ്ങൾ വാങ്ങാവുന്ന 30 ഗിഫ്റ്റ് വൗച്ചറുകളും നൽകും. ജില്ലാതലത്തിൽ ആഴ്ചതോറും നറുക്കെടുപ്പിലൂടെ ഖാദി ഉൽപ്പന്നങ്ങൾ വാങ്ങാവുന്ന 3000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും സമ്മാനം നൽകും. ഓരോ 1000 രൂപയുടെ പർച്ചേസിനും ഒരു സമ്മാന കൂപ്പൺ ഉപയോക്താവിന് ലഭിക്കും. സർക്കാർ, അർധ സർക്കാർ, ബാങ്ക് ജീവനക്കാർ എന്നിവർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഓണത്തോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം കിഴിവും ലഭ്യമാണ്. 15ന്‌ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home