മകളെ വെട്ടിക്കൊല്ലാൻ ശ്രമം: അച്ഛൻ റിമാൻഡിൽ

ഷില്ലി
കൊടുങ്ങല്ലൂർ
മകളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അച്ഛൻ റിമാൻഡിൽ. അഴീക്കോട് മുനക്കൽ സുനാമി ഉന്നതിയിൽ പോത്തേഴത്ത് വീട്ടിൽ ഷില്ലി (49)യെയാണ് കൊടുങ്ങല്ലൂർ ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതി റിമാൻഡ് ചെയ്തത്. 15 വയസ്സുള്ള മകൾ അമേയയെ ആണ് ഇയാൾ വെട്ടുകത്തി ഉപയോഗിച്ച് തലയ്ക്ക് വെട്ടിയത്. കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ ചികിത്സയിലാണ് അമേയ. ഞായർ വൈകിട്ട് 4.45നായിരുന്നു സംഭവം. വീട്ടിൽ ഷില്ലിയും ഭാര്യയും തമ്മിൽ വഴക്കുണ്ടാകുമ്പോൾ മകൾ അമ്മയുടെ പക്ഷം പിടിക്കുന്നതിലുള്ള വൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. മകളുടെ വാ-യ്‌പ്പൊത്തിപ്പിച്ച് കൈപിടിച്ച് തിരിച്ചു വിരലിന്റെ എല്ല് പൊട്ടിക്കുകയും ചെയ്തു. തുടർന്ന‍് വെട്ടുകത്തി ഉപയോഗിച്ച് തലയിൽ വെട്ടി. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അമ്മ ശ്രീകല പനിബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവ ശേഷം ഒളിവിൽപ്പോയ പ്രതിയെ ഞായറാഴ്ച രാത്രി പടിഞ്ഞാറെ വെമ്പല്ലൂരിൽ നിന്നാണ് കൊടുങ്ങല്ലൂർ പൊലീസ് പിടികൂടിയത്. അഴീക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സി രമേഷ്, കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ എസ്ഐമാരായ അതുൽ മോഹൻ, ജാക്സൺ ജോസഫ് എന്നിവരുടെ നേതൃത്യത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.










0 comments