ad
Deshabhimani

ഓണം ഫെസ്റ്റിന് തുടക്കം ​

എഫ്എസ്ഇടിഒ ഓണാഘോഷം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

എഫ്എസ്ഇടിഒ ഓണാഘോഷം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 25, 2026, 02:59 AM | 1 min read

വെള്ളറട

വെള്ളറട വികസന സമിതിയുടെയും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഓണം ഫെസ്റ്റ്-2026'ന് തുടക്കമായി. വിവിധ കലാ-സാംസ്കാരിക പരിപാടികളോടെ മൂന്നു ദിവസത്തെ ആഘോഷങ്ങൾ 26ന് സമാപിക്കും. ഫെസ്റ്റിന്റെ ഭാഗമായി അത്തപ്പൂക്കള മത്സരം, സാംസ്കാരിക സമ്മേളനങ്ങൾ, വൈദ്യുത ദീപാലങ്കാരം, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. തിങ്കളാഴ്‌ച വനിതകളുടെ തിരുവാതിരകളി നടന്നു. വെള്ളറട ജങ്ഷനിൽ നടന്ന സമ്മേളനം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വി പത്‌മകുമാർ അധ്യക്ഷനായി. രാത്രി ഏഴിന് 'വർണങ്ങൾ-2026' അരങ്ങേറി. ചൊവ്വ വൈകിട്ട്‌ അഞ്ചിന് ഗാനസന്ധ്യ. പുരോഗമന കലാസാഹിത്യസംഘം ചെമ്പൂര് യൂണിറ്റ് കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷം ജില്ലാ പ്രസിഡന്റ് സൂരജ് ഉദ്ഘാടനം ചെയ്തു. സുനിൽ മുഖർജി അധ്യക്ഷനായി. കെ പി രണദിവെ, എ എസ് ജീവൽ കുമാർ, കുന്നത്തുകാൽ വിജയൻ, കെ പ്രദീപ്, ഗില്‍ബര്‍ട്ട് കുമാർ, ഇടവാൽ സുരേഷ്, പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. പാലിയോട് കലാ ഗ്രന്ഥശാലയുടെ ഓണാഘോഷം ജില്ലാ പഞ്ചായത്ത് അംഗം ഐ വി വിജയരാജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ് ബാബു അധ്യക്ഷനായി. വിവിധ മത്സര വിജയികൾക്ക് ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ പരമേശ്വരൻ പിള്ള സമ്മാനം നൽകി. ബീന, ജോളി, ആർ ധർമ്മദാസ്, ഷിബു തുടങ്ങിയവർ സംസാരിച്ചു. പാറശാല എഫ്എസ്ഇടിഒ പാറശാല മേഖലയുടെ ഓണാഘോഷവും കുടുംബസംഗമവും സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ അനില അധ്യക്ഷയായി. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം സജീവ് കുമാർ, ഡോ. ബിജു ബാലകൃഷ്ണൻ, ഷിബു, ഒ കെ ബിനിൽ, അഖിലേഷ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയും ഉന്നതവിജയം നേടിയവരെയും ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home