അന്താരാഷ്ട്ര വിമാനത്താവള വികസനം: ഇന്ന് കല്ലിടൽ

തിരുവനന്തപുരം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെർമിനൽ വികസനത്തിന് വ്യാഴാഴ്ച കല്ലിടും. പ്രോജക്ട് അനന്ത പദ്ധതിയുടെ ഭാഗമായി 2500 കോടി രൂപ ചെലവഴിച്ചാണ് പുതിയ ടെർമിനൽ. ആകെ 8700 കോടിയുടെ നിക്ഷേപം നടത്തുമെന്നുമാണ് അദാനി ഗ്രൂപ്പിന്റെ അവകാശവാദം. ഏകദേശം 92,552 ചതുരശ്ര മീറ്ററിലാണ് പുതിയ ടെർമിനൽ. കേരളത്തിന്റെ കടുത്ത എതിർപ്പും പൊതുതാൽപ്പര്യവും അവഗണിച്ച് കേന്ദ്രസർക്കാർ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയിട്ട് അഞ്ച് വർഷം പൂർത്തിയായശേഷമാണ് പുതിയ ടെർമിനലിന് കല്ലിടുന്നത്. എന്നാൽ, വിമാനത്താവളം ഏറ്റെടുത്ത് രണ്ടര വർഷം പിന്നിട്ട വേളയിൽ വികസനത്തിന്റെ പേരുപറഞ്ഞ് യാത്രക്കാർക്ക് മേൽ 50 ശതമാനത്തിലേറെ യൂസർ ഡെവലപ്മെന്റ് ഫീസ് അടിച്ചേൽപ്പിച്ചിരുന്നു. ഒക്ടോബർ ഒന്നുമുതൽ പാർക്കിങ് ഫീസ് നിരക്കുകൾ വീണ്ടും കുത്തനെ കൂട്ടിയിരുന്നു.









0 comments