"കലാം സ്പാർക്ക്' അവതരിപ്പിച്ച് നൂറുൽ സർവകലാശാല

മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ‘കലാം സ്പാർക്ക്' റോബോട്ടിനെ അവതരിപ്പിച്ചപ്പോൾ
തിരുവനന്തപുരം
മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ ജന്മവാർഷിക ദിനത്തിൽ വിദ്യാഭ്യാസ- സാങ്കേതിക രംഗത്ത് പുതിയ ചരിത്രം കുറിച്ച് നൂറുൽ ഇസ്ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ. ലോകത്തിലെ ഏറ്റവും ചെറിയ അനിമോട്രോണിക് പഠന സഹായകമായ ‘കലാം സ്പാർക്ക്' റോബോട്ട് സർവകലാശാല വികസിപ്പിച്ചു. റോബോട്ടിക്സ് സ്റ്റാർട്ടപ്പായ അക്യൂബോട്ട്സുമായി സഹകരിച്ചായിരുന്നു നിർമാണം. എ പി ജെ അബ്ദുൾ കലാമിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ റോബോട്ടിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. എ പി ജെ അബ്ദുൾ കലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ കോ -ഫൗണ്ടർ എ പി ജെ എം ജെ ഷെയ്ക് സലിം, നൂറുൽ ഇസ്ലാം സർവകലാശാല വൈസ് ചാൻസലർ ഡോ. ടെസി തോമസ്, ഷാജിൻ നർഗുണം, സുജാത, കൃഷ്ണനുണ്ണി തുടങ്ങിയവർ സംസാരിച്ചു.









0 comments