ഡൽഹി പൊലീസിന്റെ മർദനം
print edition സ്വയം വാദിച്ച് ബ്രിട്ടാസ്; നടപടി ഉറപ്പെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: തന്നെ മർദിച്ച ഡൽഹി പൊലീസിനെതിരെയും കേന്ദ്രസേനകൾക്കെതിരെയും സുപ്രീംകോടതിയിൽ സ്വയം വാദിച്ച് സിപിഐ എം രാജ്യസഭാകക്ഷി നേതാവ് ജോൺ ബ്രിട്ടാസ്. തന്റെ കത്ത് ഇടക്കാല അപേക്ഷയായി കോടതി പരിഗണിച്ചതിൽ നന്ദി പറഞ്ഞ ബ്രിട്ടാസ്, താൻ അഭിഭാഷകനല്ലെന്നും സ്വയം വാദിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്തിനോട് പറഞ്ഞു. രാജ്യസഭാംഗമായിട്ടല്ല സാധാരണ പൗരനായാണ്
കോടതിയെ സമീപിക്കുന്നതെന്നും പറഞ്ഞു. കോടതിമുറിയിൽ തിങ്ങിനിറഞ്ഞ അഭിഭാഷകർക്കിടയിൽ ബ്രിട്ടാസിനെ തിരിച്ചറിഞ്ഞ ചീഫ് ജസ്റ്റിസ്, താങ്കൾ നൽകിയ കത്ത് ഭരണവിഭാഗം ഇടക്കാല ഹർജിയാക്കിയെന്നും രജിസ്ട്രി അത് ലിസ്റ്റ് ചെയ്തതായും അറിയിച്ചു.
വസ്തുതാപരമായ വിഷയങ്ങൾ പരിഗണിക്കാൻ കോടതിക്ക് ബാധ്യതയുണ്ട്. അത് അവഗണിക്കാനാവില്ല. നിശ്ചയമായും നടപടി സ്വീകരിക്കും –ചീഫ് ജസ്റ്റിസ് ഉറപ്പുനൽകി.
ബ്രിട്ടാസിന് തന്റെ ഭാഗം പറയാൻ ഒരു മിനിറ്റ് അനുവദിച്ചു. ലിസ്റ്റ് ചെയ്യപ്പെട്ട അന്നുതന്നെ കോടതി ഡൽഹി പൊലീസിന് നോട്ടീസ് അയച്ചിരുന്നു. കോടതി നടപടി ആശാവാഹമാണെന്ന് ബ്രിട്ടാസ് പ്രതികരിച്ചു.
ഞായറാഴ്ച കൊണാട്ട് പ്ലേസിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് പൊലീസും കേന്ദ്രസേനയും ബ്രിട്ടാസിനെ പിടിച്ചുകൊണ്ടുപോയി വാഹനത്തിലിട്ട് ക്രൂരമായി മർദിച്ച് വഴിയിൽ തള്ളിയത്.







0 comments